ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ പിന്നെ ചായക്ക് വേറെ പലഹാരമൊന്നും വേണ്ടേ വേണ്ട; എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ മുട്ട കബാബ്…!
മുട്ട കബാബ് ()Special Egg Kabab Recipe) ഒരു പ്രശസ്തമായ ഒരു ചായകടിയാണ്. ഇത് പുഴുങ്ങിയെടുത്ത മുട്ട മസാലയും കട്ടിയുള്ള പൊരിച്ചെടുക്കുന്നതാണ്. സ്വാദിഷ്ടവും മണവുമുള്ള ഈ ഒരു പലഹാരം ഉണ്ടാകാൻ വളരെ എളുപ്പമാണ്. മാത്രമല്ലെ ഇത് ഉണ്ടാക്കാനായി വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. ഇതിനൊപ്പം നല്ല ചൂട് ചായ കൂടി ഉണ്ടെങ്കിൽ അടിപൊളിയാവും. കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ രുചി ഒരുപോലെ ഇഷ്ടപെടും എന്നതിൽ സംശയമേ ഇല്ല. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ മുട്ട കബാബ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കാം;
ആവശ്യമായ ചേരുവകൾ
4 വലിയ മുട്ടകൾ (വേവിച്ചത്)
2 ടേബിൾസ്പൂൺ എണ്ണ
1 വലിയ സവാള
1 പച്ചമുളക്, കീറിയത്
1 ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ മുളക് പൊടി
1 ടീസ്പൂൺ ഗരം മസാല പൊടി
1/2 ടീസ്പൂൺ മല്ലിപ്പൊടി
1/2 ടീസ്പൂൺ പെരുംജീരകം
1/2 ടീസ്പൂൺ ജീരകം പൊടി
ഉപ്പ് പാകത്തിന്
മല്ലിയില
2 ടേബിൾസ്പൂൺ അരിപൊടി അല്ലെങ്കിൽ കോൺഫ്ലോർ
ചെറുനാരങ്ങ (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം
മുട്ട കബാബ് തയ്യാറാക്കുന്നതിന് ആദ്യം തന്നെ നമ്മുക്ക് മുട്ട വേവിച്ചെടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് നന്നായി കഴുകിയെടുത്ത് മുട്ട വെച്ച് അതിലേക്ക് പാകത്തിനുള്ള വെള്ളം ഒഴിച്ച് കൊടുത്ത അടുപ്പത്ത് വെച്ച് 8 – 10 മിനിറ്റ് വരെ വേവിച്ചെടുക്കാം. ശേഷം ചൂട് വെള്ളം മാറ്റി മുട്ടയുടെ തോട് പൊളിച്ചെടുക്കാം. ഇനി ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടി (അല്ലെങ്കിൽ കോൺഫ്ലോർ) ഒരു നുള്ള് ഉപ്പ്, മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ പുഴുങ്ങി എടുത്ത മുട്ടകൾ ഈ മിശ്രിതത്തിൽ നന്നായി മുക്കി എടുക്കാം. മുട്ടയുടെ എല്ലാ ഭാഗത്തേക്കും ഇത് പരക്കണം.

പിന്നീട് ഒരു പാത്രം അടുപ്പത്ത് വെച്ച് അത് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് പെരുംജീരകം ഇട്ടു അതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ വരെ വഴറ്റുക. അരിഞ്ഞ പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് അതിന്റെ മണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. ഇവ നന്നായി ഇളക്കി 1-2 മിനിറ്റ് വരെ വേവിക്കുക. മസാലകൾ ഒക്കെ ചേർത്ത് ഇളക്കിയതിന് ശേഷം ഇവ ഡ്രൈ ആയി തോന്നുകയാണെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് സ്മൂത്ത് അയക്കാവുന്നതാണ്.

Special Egg Kabab Recipe
ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കുക. ശേഷം ആദ്യം തന്നെ നമ്മൾ അരിപ്പൊടിയിൽ പൊതിഞ്ഞ മുട്ടകൾ ഇതിലേക്ക് ഇട്ടു കൊടുത്ത് എല്ലാ വശത്തും സ്വർണ്ണ നിറവും ക്രിസ്പിയും ആകുന്നതുവരെ മെല്ലെ വറുത്തെടുക്കാം. ഇങ്ങനെ എല്ലാ മുട്ടയും വറുത്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ തയ്യറാക്കി വെച്ചിരിക്കുന്ന മസാലയിൽ ഈ മുട്ടകൾ പൊതിഞ്ഞെടുക്കാം. ശേഷം ഇത് വീണ്ടും എണ്ണയിൽ ഇട്ട് നന്നായി മൊരിയിച്ചെടുക്കാം. തീ കുറച്ചു വെച്ച വറുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കബാബ് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ശേഷം ഇതിനു മുകളിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില ഇട്ടു കൊടുക്കാം കൂടെ തന്നെ നാരങ്ങാനീരും പിഴിഞ്ഞ് കൊടുക്കാം. ഈ മുട്ട കബാബ് നമ്മുക്ക് ടൊമാറ്റോ സോസിൽ മുക്കി കഴിക്കാവുന്നതാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണുക. Video Credits : She book
Read Also : അടിപൊളി ടേസ്റ്റിൽ കുഴഞ്ഞുപോകാതെ സേമിയ ഉപ്പുമാവ്; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല….