വീട്ടിൽ മുട്ടയുണ്ടോ..? എങ്കിൽ നിമിഷനേരത്തിൽ ചോറിനും ചപ്പാത്തിക്കും മുട്ട കൊണ്ടുള്ള ഒരു അടിപൊളി വിഭവം തയ്യാറാക്കാം…!
തിരക്കിട്ട ദിവസങ്ങളിൽ പലപ്പോഴും ആവശ്യത്തിന് വേണ്ട കറികൾ ഒന്നും തയ്യാറാക്കാൻ നമ്മുക്ക് കഴിഞ്ഞെന്ന് വരുകയില്ല. അത്തരം ദിവസങ്ങളിൽ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു മുട്ട വിഭവത്തിന്റെ (Special Egg Bhurji Recipe) റെസിപ്പിയാണ് ഇന്ന് നമ്മൾ നോക്കാൻ പോവുന്നത്. എളുപ്പത്തിൽ വളരെ രുചിയോടെ തയ്യാറാകുന്ന ഈ ഒരു മുട്ട വിഭവം ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് ചോറിനൊരു കിടിലൻ കറിയാണ് ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നത്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ ഈ മുട്ട വിഭവം തയ്യറാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ ചേരുവകൾ :
മുട്ട , 5 എണ്ണം
വെളിച്ചെണ്ണ, ആവശ്യത്തിന്
സവാള , 2 (മീഡിയം വലുപ്പം)
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 11/2 tsp
കറി വേപ്പില
മഞ്ഞൾപൊടി – 1/4 tsp
കാശ്മീരി മുളകുപൊടി – 1 tbsp
മല്ലിപൊടി – 1 tsp
മീറ്റ് മസാല – 1 tsp
ഗരം മസാല – 1/2 tsp
കുരുമുളകുപൊടി – 1 tsp
ചതച്ച വറ്റൽ മുളക് – 1 tsp
തക്കാളി – 1 (മീഡിയം വലുപ്പം)
ഉപ്പ് – പാകത്തിന്
നാരങ്ങ നീര് – 1/2 tsp
ചൂട് വെള്ളം – 5 tbsp
മല്ലിയില

തയ്യാറാക്കുന്ന വിധം :
ഇതിനു വേണ്ടി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വെച്ചിരിക്കുന്ന മുട്ടകൾ പൊട്ടിച്ച് ഒഴിക്കാം. അവ നന്നായിട്ട് ഒന്ന് ഒരു സ്പൂൺ വെച്ച് അടിച്ചു യോജിപ്പിക്കാം. ഇനി ഒരു അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള അരിഞ്ഞതും ഇട്ടു കൊടുക്കാം. സവാള നന്നായി വഴന്നു വരുന്നത് വരെ ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് അതിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കാം. ശേഷം മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, മീറ്റ് മസാല, ഗരം മസാല, കുരുമുളക് പൊടി, ചതച്ച മുളകും കൂടി ഇട്ട് തീ കുറച്ചു വെച്ച് ഇതിന്റെ എല്ലാം പച്ച മണം മാറുന്നത് വരെ കുറച്ചു സമയം ഇളക്കി കൊടുക്കാം.

Special Egg Bhurji Recipe
പിന്നീട് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വഴറ്റി എടുക്കാം. തക്കാളി വഴന്നു വന്നാൽ ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം. കൂടെ പാകത്തിനുള്ള ഉപ്പും കൂടി ഇട്ടു കൊടുക്കാം. ഇത് ചെറുതായിട്ട് ഒന്ന് കുറുകിയ രീതിക്ക് ആവുമ്പോൾ ഈ അരപ്പെല്ലാം ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ശേഷം അതിന്റെ നാട് ഭാഗത്ത് അടിച്ചു മാറ്റി വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് കൊടുക്കാം. ഇനി ഒരു മീഡിയം ഫ്ളൈമിൽ വെച്ചിട്ട് ഈ മസാലയുടെ ഈ മുട്ടയും ഇളക്കി യോജിപ്പിച്ച് എടുക്കണം. മുട്ട വെന്തു വരുന്നത് വരെ ഇളക്കി കൊടുക്കണം. ഈ സമയം ഉപ്പ് നോക്കി ആവശ്യമെങ്കിൽ കുറച്ചും കൂടെ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് നാരങ്ങ നീരും മല്ലിയിലയും കൂടി ചേർത്ത് ഇളക്കാം. അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ മുട്ട വറുത്തത് തയ്യാറായിട്ടുണ്ട്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണൂ… Video Credits : Sheeba’s Recipes
Read Also : പഴയകാല രുചിയിൽ ഒരു കിടിലൻ ബീഫ് മപ്പാസ്; ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ ഇനി അപ്പം എത്ര കഴിച്ചാലും മതിയാകില്ല…!