Special Cheenachatty Appam

പഴയകാല ഓർമ്മകൾ ഉണർത്തുന്ന രുചിക്കൂട്ട്..!! ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട… വീട്ടിൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും..!! | Special Cheenachatty Appam

Special Cheenachatty Appam: പഴമ നിറഞ്ഞു നിൽക്കുന്ന വിഭവങ്ങളോട് നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത്തരം പലഹാരങ്ങളിൽ ഒന്നാണ് ചീനച്ചട്ടി അപ്പം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ചീനച്ചട്ടി അപ്പം രാവിലെ ബ്രേക്ക്ഫാസ്റ്റിനോ, രാത്രിയോ എല്ലാം ഇഷ്ടാനുസരണം ഉണ്ടാക്കാവുന്നതാണ്.

എന്നാൽ അത് ഉണ്ടാക്കിയെടുക്കേണ്ട രീതിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ചീനച്ചട്ടി അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അരി കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അരി വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ കുതിർന്നു വന്നു കഴിഞ്ഞാൽ അരയ്ക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ഒരു പിടി അളവിൽ തേങ്ങ, ചോറ്, ഒരു പിഞ്ച് അളവിൽ ജീരകം, കറിവേപ്പില, മൂന്നോ നാലോ ചെറിയ ഉള്ളി, ഉപ്പ് ഇത്രയുമാണ് അരച്ചെടുക്കാനായി ആവശ്യമായി വരുന്നത്. എല്ലാ ചേരുവകളും മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് ആവശ്യത്തിനുള്ള വെള്ളവും കൂടി ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, പച്ചമുളക്, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കണം. ഈയൊരു കൂട്ട് അഞ്ച് മിനിറ്റ് നേരത്തേക്ക് അടച്ചു വയ്ക്കാവുന്നതാണ്.

ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവൊഴിക്കുക. മാവ് എളുപ്പത്തിൽ വെന്തു കിട്ടാനായി ഒരു അടപ്പ് ഉപയോഗിച്ച് ചീനച്ചട്ടി അടയ്ക്കണം. രണ്ടു മുതൽ മൂന്നു മിനിറ്റ് നേരം ഈ ഒരു രീതിയിൽ അടച്ചുവെച്ച് വേവിക്കുമ്പോൾ ചീനച്ചട്ടി അപ്പം റെഡിയായി കഴിഞ്ഞു. മറ്റ് കറികളൊന്നും ഇല്ലെങ്കിൽ പോലും രുചികരമായി തയ്യാറാക്കാവുന്ന ഒരു അപ്പമാണ് ചീനച്ചട്ടി അപ്പം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SM thayil kalavara