Soft Idiyappam Recipe

രാവിലത്തേക്ക് ഇതാണെങ്കിൽ പൊളിക്കും… നല്ല നൂൽ പോലത്തെ സോഫ്റ്റ് ഇടിയപ്പത്തിന് ഇതുപോലെ ചെയ്‌തു നോക്കൂ…!!

Soft Idiyappam Recipe: മലയാളികൾക്ക് എന്നും പ്രിയങ്കരമായ വിഭവമാണ് ഇടിയപ്പം എന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇത് തയ്യാറക്കുവാൻ ആയിട്ട് ആവശ്യമുള്ളു. ഇടിയപ്പത്തിന് മുട്ടകറിയോ, കുറുമാ കറിയോ, താങ്ങാപ്പാലോ നമ്മുടെ ഇഷ്ടാനുസരണം കൂട്ടി കഴിക്കാവുന്നതാണ്. തെന്നിന്ത്യയിൽ ഈ ഒരു വിഭവത്തിന് ആരാധകർ ഏറെയാണ്. അപ്പോൾ ഇത്രയും രുചികരമായ ഈ വിഭവം എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകൾ

  • 1 കപ്പ് അരിപൊടി
  • 1 – 1¼ കപ്പ് വരെ ചൂടുവെള്ളം (ആവശ്യത്തിനനുസരിച്ച്)
  • ½ ടീസ്പൂൺ ഉപ്പ്
  • 1 ടീസ്പൂൺ എണ്ണ
 Soft Idiyappam Recipe

തയാറാക്കുന്ന വിധം:

ഇടിയപ്പം തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാനിൽ ആവശ്യത്തിന് വേണ്ട വെള്ളം ചൂടാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നമ്മൾ ഉണ്ടാക്കുന്ന ഇടിയപ്പത്തിന് ആവശ്യമായ അരിപൊടി എടുക്കുക. ഇതിലേക്ക് പാകത്തിനുള്ള ഉപ്പ് ഇട്ടതിനു ശേഷം കുറച്ചു കുറച്ചായി മാവ് കുഴക്കുന്നതിനു വേണ്ട ചൂട് വെള്ളം ചേർത്തു കൊടുക്കാം. വെള്ളം ചേർക്കുന്നതിനൊപ്പം ഇളക്കി യോജിപ്പിക്കുകയും വേണം. ചൂട് മാറുന്നതിനു അനുസരിച്ച് കൈ കൊണ്ട് നന്നായി ഇളക്കുക. ശേഷം ഇടിയപ്പം പ്രസ് എടുത്തു അത് മയപ്പെടുത്തുന്നതിനു വേണ്ട എണ്ണ പുരട്ടുക.

 Soft Idiyappam Recipe
Soft Idiyappam Recipe

ശേഷം കുറച്ചു മാവ് എടുത്തു അത്തേക്ക് ഇട്ടതിനു ശേഷം വേവിക്കാനായി എടുക്കുന്ന തട്ടിലേക്കോ ഇലയിലേക്കോ വട്ടത്തിൽ ചുട്ടിച്ചെടുക്കുക. ഈ സമയം തട്ടിലോ അല്ലെങ്കിൽ നിലയിലോ കൂടി എണ്ണ തടവുന്നത് നല്ലതാണ്. ശേഷം ഇത് ആവി കയറ്റി വേവിച്ചെടുക്കണം. വെന്തതിനു ശേഷം ചൂട് മാറുമ്പോൾ നമുക്ക് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ നല്ല മൃദുവായ ഇടിയപ്പം ഇവിടെ തയ്യറായിട്ടുണ്ട്. നമ്മുടെ ഇഷ്ടാനുസരണം കറിയോ തേങ്ങാപ്പാലോ പഞ്ചസാരയോ ചേർത്ത് കഴിക്കാവുന്നതാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയുന്നതിനായി വിഡിയോ കാണൂ… Video Credits : Fathimas Curry World

Read Also : ഇതാണ് ഒറിജിനൽ ലൈം ജ്യൂസ്; കൂൾ ബാറിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിലും തയ്യറാക്കാം കിടിലൻ ഫ്രഷ് ലൈം ജ്യൂസ്..!