നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ..!!| Secret Thik Fish Curry Recipe

ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. എന്നിരുന്നാലും നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി കഴിക്കാനായിരിക്കും മിക്കവർക്കും പ്രിയം. അത്തരത്തിൽ ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച മീൻ, രണ്ട് ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, മുളകുപൊടി ഉപയോഗിക്കുമ്പോൾ പകുതി എരിവുള്ളതും ബാക്കി പകുതി എരിവില്ലാത്തതും എന്ന രീതിയിൽ വേണം ഉപയോഗിക്കാൻ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കുടംപുളി, കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ അളവിൽ തേങ്ങ ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കുക. വട്ടത്തിൽ അരിഞ്ഞുവെച്ച ചെറിയ ഉള്ളിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ അതിലേക്ക് ഇട്ട് ഒന്ന് വഴറ്റുക. അതോടൊപ്പം തന്നെ തേങ്ങ കൂടി ചേർത്ത് ഇളം ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് എടുത്തുവച്ച പൊടികൾ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.

വീണ്ടും ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക. അതോടൊപ്പം തന്നെ കുറച്ച് കറിവേപ്പില കൂടി വഴറ്റാവുന്നതാണ്. ശേഷം തയ്യാറാക്കിവെച്ച അരപ്പ് ഉള്ളിയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം പോയി നല്ലതുപോലെ കുറുകി വന്നു തുടങ്ങുമ്പോൾ അതിലേക്ക് കുടംപുളി ചേർത്ത് മിക്സ് ചെയ്യുക. അരപ്പിലേക്ക് പുളിയെല്ലാം ചേർന്ന് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. അതിലേക്ക് മീൻകഷണങ്ങൾ ഇട്ട് അടച്ചുവെച്ച് വേവിക്കുക. അവസാനമായി കുറച്ച് കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല കുറുകിയ കട്ടിയോടു കൂടിയ മീൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.