Scissors Sharpening Trick Using Toothpaste

കത്രികയ്ക്ക് മൂർച്ച കുറവാണോ.?? എങ്കിൽ ടൂത്ത് പേസ്റ്റ് കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ; റിസൾട്ട് കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും..!! | Scissors Sharpening Trick Using Toothpaste

Scissors Sharpening Trick Using Toothpaste: സാധാരണയായി പല്ലുതേക്കുന്നതിന് മാത്രമായിരിക്കും നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വീട്ടിലെ പല സാധനങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. ഇത്തരത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാവുന്ന സാധനങ്ങളും, അത് ചെയ്യേണ്ട രീതികളും വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ഇട്ട ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് വൃത്തിയാക്കി എടുക്കേണ്ട വെള്ളിയുടെ പാദസരം അല്ലെങ്കിൽ ബ്രേസ്‌ലെറ്റ് എന്നിവ ഇട്ട് കൊടുക്കുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിന് ശേഷം കഴുകിയെടുക്കുകയാണെങ്കിൽ എത്ര കരി പിടിച്ച വെള്ളി ആഭരണങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ ഷൂവിന്റെ ലൈസും വളരെ എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്. പ്രത്യേകിച്ച് വെള്ള നിറത്തിൽ പെട്ടെന്ന് ചളി പിടിക്കാൻ സാധ്യതയുള്ള ഷൂവിന്റെ ലൈസുകൾ എല്ലാം ഈ ഒരു വെള്ളത്തിൽ അല്പനേരം ഇട്ടു വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടുന്നതാണ്. ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വൈറ്റ് നിറത്തിൽ ഉള്ള ഷൂസുകളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ഉപയോഗിക്കാത്ത ഒരു ബ്രഷ് എടുത്ത് അതിൽ അല്പം ടൂത്ത് പേസ്റ്റ് ആക്കി കൊടുക്കുക. ഈയൊരു ബ്രഷ് ഉപയോഗിച്ച് ഷൂവിന്റെ ചളിയുള്ള ഭാഗങ്ങളെല്ലാം ഉരച്ച് കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്.

കാലങ്ങളായി ക്ലീൻ ചെയ്യാതെ കിടക്കുന്ന സ്വിച്ച് ബോർഡുകളും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ വൃത്തിയാക്കാം. അതിനായി ഉപയോഗിക്കാത്ത ഒരു ബ്രഷ് എടുത്ത് അതിൽ അല്പം ടൂത്ത് പേസ്റ്റ് ആക്കിയ ശേഷം വൃത്തിയാക്കേണ്ട സ്വിച്ച് ബോർഡിന് ചുറ്റുമായി നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ സ്വിച്ച് ബോർഡിൽ നിന്നും കറകൾ ഇളകി വരുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Rifthas kitchen