സദ്യയിലെ അതേ രുചിയിൽ മസാല കറി തയ്യാറാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും…!
ഒരു സദ്യ എന്ന് പറയുമ്പോൾ നമ്മുക്ക് ഒഴിച്ച് നിർത്താൻ പറ്റാത്ത ഒരു വിഭവമാണ് മസാലക്കറി (Sadhya Special Masala Curry Recipe). നോൺ വെജ് വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഒരു കറി മാത്രം മതിയാകും പ്ലേറ്റ് കാലിയാകാൻ. സദ്യ സ്പെഷ്യൽ മസാലക്കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഉരുളക്കിഴങ്ങ് ക്യാരറ്റും ഗ്രീൻപീസും എല്ലാം ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു മസാലക്കറിയുടെ റെസിപ്പി ആണിത്.
ആവശ്യമായ ചേരുവകൾ
- ഗ്രീൻ പീസ് – 1/2 കപ്പ്
- ഉരുളകിഴങ്ങ് – 2 എണ്ണം
- ക്യാരറ്റ് – 1 എണ്ണം
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
- മല്ലി പൊടി – 2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1. 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- തക്കാളി – 1 എണ്ണം
- തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ
- ചെറിയുള്ളി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- വേപ്പില

തയ്യാറാക്കുന്ന രീതി
ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇട്ടുകൊടുത്ത് ഒന്നു വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ക്യാരറ്റും ഫ്രോസൺ ഗ്രീൻപീൻസും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് ഒരു വിസിൽ വരെ വേവിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നീളത്തിൽ കനംകുറച്ച് അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴട്ടുക . ഇനി ഇതിലേക്ക് പച്ചമുളകും വേപ്പിലയും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മഞ്ഞപ്പൊടി കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.

Sadhya Special Masala Curry Recipe
ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ഇട്ടു കൊടുത്ത് അടച്ചുവെച്ച് തക്കാളിയുടെ വേവിക്കുക.ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്നു പച്ചക്കറികൾ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് തിളപ്പിക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുത്തു ഒന്ന് ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ആക്കുക . ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് തിളക്കുന്ന കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി തീ ഓഫ് ആക്കാവുന്നതാണ്. കറിയിലേക്ക് വറവ് ഇട്ടുകൊടുക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് വട്ടത്തിലരിഞ്ഞ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടുകൊടുത്ത് നന്നായി മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുത്തു മിക്സ് ചെയ്യുക. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണൂ.. Video Credits :
Cooking at Mayflower