കാറ്ററിംഗ്കാരുടെ സദ്യകളിൽ വിളമ്പുന്ന കൊഴുത്ത കുറുക്ക് കാളന്റെ രുചി രഹസ്യം… ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ..!
പച്ചക്കറികൾ, തൈര്, തേങ്ങ, എന്നിവയുൾപ്പെടെ വിവിധ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കേരള ശൈലിയിലുള്ള ഒരു ജനപ്രിയ വെജിറ്റേറിയൻ കറിയാണ് കുറുക്കു കാളൻ (Sadhya Special Kurukku Kalan) എന്നത്. “കുറുക്ക്” എന്ന പേരിൻ്റെ അർത്ഥം “തൈരിച്ചത്” അല്ലെങ്കിൽ “കട്ടിയുള്ളത്” എന്നാണ്, അത് കറിയുടെ ഘടനയെ സൂചിപ്പിക്കുന്നു. ഇതിൽ തൈര് ചേർക്കുന്നതിന്റെ ഫലമായി കട്ടിയുള്ളതും ക്രീം നിറഞ്ഞതും സ്വാദുള്ളതുമായ കറി ലഭിക്കും. ഈ വിഭവം പലപ്പോഴും ചോറ്, റൊട്ടി അല്ലെങ്കിൽ അപ്പം എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് സദ്യക്കൊക്കെ വിളമ്പുന്ന വളരെ രുചികരമായ കുറുക്ക് കാളൻ വീട്ടിൽ എളുപ്പത്തിൽ ഇരട്ടി രുചിയോടെ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ച കായ – 1 എണ്ണം
- ചേന – 1 മീഡിയം കഷ്ണം
- കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- തൈര് – 1/2 കിലോ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1. 1/2 കപ്പ്
- നല്ല ജീരകം – 1/4 ടീ സ്പൂൺ
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഉലുവ പൊടി – 1 നുള്ള്
- നെയ്യ് – 1/4 ടീ സ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1/4 ടീ സ്പൂൺ
- വറ്റൽ മുളക് – 3 എണ്ണം
- ഉലുവ – 2 നുള്ള്

തയ്യാറാക്കുന്ന രീതി
പച്ചകായ തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക. പച്ചക്കായേക്കാൾ കുറച്ചു കൂടി വലിയ കഷണങ്ങളായി ചേന മുറിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചകായയും ചേനയും ഇട്ട് കൊടുത്ത ശേഷം ആവശ്യത്തിനു വെള്ളമൊഴിച്ച് മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഇട്ട് വേവിച്ചെടുക്കുക. കഷ്ണങ്ങൾ നന്നായി വെന്ത ശേഷം ഇതിലേക്ക് തൈര് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തൈര് ഒഴിച്ച് കൊടുക്കുമ്പോൾ കുറച്ച് കട്ടി കുറവുള്ള തൈര് ഒഴിച്ചു കൊടുക്കുക എന്നിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് തിളച്ച് തുടങ്ങുമ്പോൾ തേങ്ങയും നല്ല ജീരകവും പച്ചമുളകും മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുത്ത കൂട്ടു കൂടി ഇതിലേക്ക് ഒഴിച്ചു കൊടുത്തു വീണ്ടും ഇളക്കി കൊടുക്കുക.
Sadhya Special Kurukku Kalan

ഇതിലേക്ക് വേപ്പിലയും ഉലുവപ്പൊടിയും നെയ്യും കൂടി ഒഴിച്ച് തീ ഓഫ് ആക്കാവുന്നതാണ്. വറവ് ഇട്ട് കൊടുക്കാൻ പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് വറ്റൽ മുളകും ഉലുവയും വേപ്പിലയും ഇട്ടു കൊടുത്തു മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. അപ്പോൾ നമ്മുടെ വളരെ രുചികരമായ സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ തയ്യാറയിട്ടുണ്ട്. കുറുക്കു കാളൻ കേരളത്തിലെ ഭക്ഷണവിഭവങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്, അതിൻ്റെ തനതായ രുചിയും ഘടനയും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കി. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credits : Sheeba’s Recipes
Read Also : ഇനിമുതൽ വല്യ പൈസ കൊടുത്തിട്ട് ഓർഡർ ആകേണ്ട; നമുക്ക് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം..!