പൈനാപ്പിൾ പച്ചടി കഴിച്ചട്ടുണ്ടോ.. അടിപൊളി ടെസ്റ്റിൽ പൈനാപ്പിൾ പച്ചടി റെസിപ്പി.!! | Pinapple pachadi Recipe

ഹായ് ഫ്രണ്ട്‌സ് , ഓണം ഒകെ വരവായി.. സദ്യയിലെ ഒരു ടേസ്റ്റി വിഭവം തന്നെ ആണലോ പച്ചടി.. പച്ചടി കഴിച്ചട്ടുണ്ടോ..പച്ചടി കഴിക്കാൻ ഇഷ്ടമാണോ.. പൈനാപ്പിൾ പച്ചടി കാഴ്ചാട്ടുണ്ടോ..അത് ഇഷ്ടമാണോ.. വളരെ സിമ്പിൾ റെസിപ്പി ആണ് പൈനാപ്പിൾ കിച്ചടി.ആരോഗ്യത്തിന് വളരെ നല്ലത് ആണ് പൈനാപ്പിൾ.ദഹനത്തെ സഹായിക്കുന്നതിന് വിറ്റാമിൻ സി, മാംഗനീസ്, എൻസൈമുകൾ തുടങ്ങിയ പോഷകങ്ങളും ഗുണകരമായ സംയുക്തങ്ങളും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. പൈനാപ്പിൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വീണ്ടെടുക്കൽ സമയം മെച്ചപ്പെടുത്താനും സഹായിക്കും. വളരെ സിമ്പിളും അടിപൊളി ടേസ്റ്റും ഉള്ള ഒന്നാണ് പൈനാപ്പിൾ പച്ചടി .എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവം ആണ് പൈനാപ്പിൾ. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റി ആയിട്ടുള്ള പൈനാപ്പിൾ പച്ചടി ആണ്.വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ആണ് പച്ചടി ഇനി അത് എങ്ങനെ ഉണ്ടാകുന്നത് എന്ന് നോക്കാം.

Ingredients

  • പൈനാപ്പിൾ -300g
  • മഞ്ഞൾപൊടി-1/ 4 സ്പൂൺ
  • തേങ്ങ -1 കപ്
  • ചെറിയ ജീരകം -1/ 2 സ്പൂൺ
  • പച്ചമുളക് -2 എണ്ണം
  • തൈര് -3/4 1 cup
  • പഞ്ചസാര -1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
  • ഉപ്പ് –
  • കടുക് -1 +1/ 4 ടേബിൾസ്പൂൺ
  • ഉണക്കമുളക് -2 എണ്ണം
  • കറിവേപ്പില -2

How to Make Pinapple Pachadi Recipe

അതിനായി 2 കപ്പ് പൈനാപ്പിൾ അരിഞ്ഞെടുക്കുക .അതിലേക്ക് മഞ്ഞൾപൊടി ഇട്ട് കൊടുക്കുക .എന്നിട്ട് കുക്കറിലോട്ട് മാറ്റം.അതിലോട്ട് 2 കപ്പ് വെള്ളം ഒഴിച് വേവിക്കാം .ഇനി ഒരു കപ്പ് തേങ്ങാ മിക്സിയിൽ എടുക്കുക.അതിലോട്ട് ജീരകം ,പച്ചമുളക് ,ആവശ്യത്തിന് വെള്ളം ഒഴിച്.നല്ല സ്മൂത്ത് ആയി അരച്ചെടുക്കാം.ഇനി നമ്മൾ നേരത്തെ വേവിച് വെച്ച പൈനാപ്പിൾ നന്നായി ഉടച്ച് കൊടുക്കാം.

അതിലേക്ക് കുറച് പഞ്ചസാര ഇട്ട് കൊടുക്കാം. എന്നിട്ട് ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുക്കാം .ഇനി അതിലോട്ട് നേരത്തെ അരച്ച് വെച്ച അരപ്പ് ചേർത്തുകൊടുക്കാം.ഇനി അതിലേക്ക് തൈര് ചേർത്ത് കൊടുക്കാം.ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച് കടുക്,വറ്റൽമുളക് ,വേപ്പില ,ഇട്ട് കൊടുക്കാം.എന്നിട്ട് അത് പച്ചടിലേക്ക് ഇട്ട് കൊടുക്കാം.രുചികരമായ പൈനാപ്പിൾ പച്ചടി റെഡി.

Read More : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!