Pillow Cover Easy Cleaing Tip

ഇങ്ങനെ ചെയ്യൂ!! തലയിണ ഇനി പുതുപുത്തനാക്കാം… എത്ര അഴുക്കുപിടിച്ച തലയിണയും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം..!! Pillow Cover Easy Cleaing Tip

Pillow Cover Easy Cleaing Tip: അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളും, മീനും, പപ്പടവുമെല്ലാം കേടാകാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിക്കവാറും പപ്പടമെല്ലാം ഒരു വലിയ പാക്കറ്റ് വാങ്ങിക്കൊണ്ടു വന്നാൽ പകുതി പപ്പടം കേടായി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഒരുതവണ പൊട്ടിച്ചശേഷം ബാക്കിയുള്ള പപ്പടം കവറിൽ കേടാകാതെ സൂക്ഷിക്കാനായി ഒരു കണ്ടെയ്നറിൽ വച്ച് മുകളിൽ അല്പം ഉലുവ ഇട്ടശേഷം അടച്ച് സൂക്ഷിച്ചാൽ മതിയാകും. അതുപോലെ കഷ്ണങ്ങളായി മുറിച്ച മീൻ ഫ്രഷായി സൂക്ഷിക്കുന്നതിന് ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച ശേഷം മീൻ കഷ്ണങ്ങൾ ഇട്ട് അടച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ മതി. സ്റ്റീൽ ബോട്ടിലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാനും വൃത്തിയായി സൂക്ഷിക്കാനും ബോട്ടിൽ കഴുകുന്നത് മുൻപായി അല്പം ഉപ്പും അരിയും വെള്ളവും ഒഴിച്ച് നല്ലതുപോലെ കുലുക്കി കഴുകി വൃത്തിയാക്കാവുന്നതാണ്.

ഫിഷ് ഫ്രൈ ഉണ്ടാക്കിയതിന് ശേഷം പാൻ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ആദ്യം തന്നെ എണ്ണ മുഴുവനായും തുടച്ചെടുക്കുക. അതിനുശേഷം സാധാരണ പാത്രം കഴുകുന്ന രീതിയിൽ കഴുകി എടുക്കാവുന്നതാണ്. കറികൾ ഉണ്ടാക്കുമ്പോൾ അതിൽ ഉപ്പ് കൂടുകയാണെങ്കിൽ ഉപ്പിനെ വലിച്ചെടുത്ത് കറി ശരിയാക്കി എടുക്കാൻ ഒരു സവാള രണ്ട് കഷ്ണങ്ങളായി അരിഞ്ഞ് അതിലേക്ക് ഇട്ടുകൊടുത്താൽ മതി. സവാളയ്ക്ക് പകരമായി ഉരുളക്കിഴങ്ങ് ഇട്ടുകൊടുത്താലും ഉപ്പിനെ വലിച്ചെടുക്കുന്നതാണ്. എന്നാൽ കറിക്ക് അതിന്റെ മണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതുപോലെ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പില്ലോകൾ വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ അത് എളുപ്പമാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ചൂട് വെള്ളവും ബേക്കിംഗ് സോഡയും, സോപ്പുപൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളത്തിൽ പില്ലോ ഇറക്കിവച്ച് കുറച്ചുനേരം കഴിഞ്ഞ് വാഷിംഗ് മെഷീനിൽ ഇട്ട് കഴുകിയെടുക്കുകയാണെങ്കിൽ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Nithus Tasty Kitchen and Vlogs