ഇനി ആർക്കും ഉണ്ടാക്കാം വീശി അടിക്കാത്ത പെർഫെക്ട് പൊറാട്ട; ഇതിന്റെ രുചി വേറെ ലെവൽ തന്നെ..! | Perfect Malabar Parotta
Perfect Malabar Parotta: കേരളത്തിൽ ഒട്ടുമിക്ക ജനങ്ങളും ഇഷ്ടപെടുന്ന ഒരു മലബാർ പെറോട്ട എന്നത്. ചിക്കാനോ, ബീഫോ, മുട്ടയോ, അങ്ങനെ പല വിധത്തിലുള്ള കറികളുമായി വളരെ നല്ല കോമ്പിനേഷനാണ് പെറോട്ട എന്നത്. കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപെടുന്ന ഈ വിഭവം പലപ്പോഴും എല്ലാവരും ഹോട്ടലുകളിൽ നിന്ന് മാത്രമേ കഴിച്ചിട്ടുണ്ടാവുകയുള്ളു. പക്ഷെ രുചി ഒട്ടുമേ കുറയാതെ ഇതും നമ്മുക്ക് വളരെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എന്നാൽ നമ്മുക്ക് എങ്ങനെ നല്ല ലയർ പോലെ ഇരിക്കുന്ന പോരാട്ട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകൾ
മാവിന്:
2 ½ കപ്പ് മൈദ
1 ടേബിൾസ്പൂൺ പഞ്ചസാര
½ ടീസ്പൂൺ ഉപ്പ്
½ കപ്പ് പാൽ
2 ടേബിൾസ്പൂൺ എണ്ണ/നെയ്യ്
¾ കപ്പ് വെള്ളം
ലെയറിംഗിനും പാചകത്തിനും:
2 ടേബിൾസ്പൂൺ എണ്ണ (കുഴയ്ക്കുന്നതിന്)
4 ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ (പാചകത്തിന്)

തയ്യാറാക്കുന്ന വിധം
ഒരു മിക്സിംഗ് ബൗളിൽ മൈദ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് പാൽ (ഉപയോഗിക്കുകയാണെങ്കിൽ) ചേർത്ത് ക്രമേണ വെള്ളവും ചേർത്ത് മൃദുവായ മാവിന്റെ പരുവത്തിൽ കുഴയ്ക്കുക. ചപ്പാത്തിക്കൊക്കെ എടുക്കുന്ന മാവിന്റെ രൂപത്തിൽ ആവുന്നത് വരെ ന്നായി കുഴക്കണം. മിനുസമാർന്നതും ഇലാസ്റ്റിക് രൂപത്തിൽ ആകുന്നതുവരെ കുറഞ്ഞത് 10-15 മിനിറ്റെങ്കിലും നന്നായി കുഴയ്ക്കുക. മാവിന്റെ മുകളിൽ 1 ടേബിൾസ്പൂൺ എണ്ണ പുരട്ടി, മൂടി, 2 മണിക്കൂർ വയ്ക്കുക.

ശേഷം മാവ് തുല്യ വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക. ഒരു ഉരുള എടുത്ത് വളരെ നേർത്ത രീതിയിൽ പരത്തുക. അതിന്റെ മുകളിൽ എണ്ണ പുരട്ടി അത് വട്ടത്തിൽ ചുരുട്ടി എടുക്കണം. അതുപോലെ എല്ലാ ഉരുളകളും ചുരുട്ടി എടുക്കണം. ശേഷം അത് വട്ടത്തിൽ പരത്തി എടുക്കണം. ഒരു തവ കൊണ്ടാക്കി അതിലേക്ക് പരത്തിയ പറോട്ട ഓരോന്നായി എടുത്ത് ചുട്ട എടുക്കണം. അതിനു മുകളിലേക്ക് കുറച്ചു നെയ്യോ എണ്ണയോ ചേർത്താൽ രുചി ഇരട്ടിയാകും. രണ്ടു ഭാഗവും പാകമായി കഴിഞ്ഞാൽ നമ്മുടെ മലബാർ പറോട്ട തയ്യാറയിട്ടുണ്ട്. ഈ റെസിപിയെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണൂ…
