ഇനി കടല മിട്ടായി കടയിൽ നിന്ന് വാങ്ങുകയേ വേണ്ട.. നല്ല പെർഫെക്റ്റായി കടല മിട്ടായി വീട്ടിൽ ഉണ്ടാക്കാം..!
ഇന്ന് നമ്മൾ തയ്യറാക്കാൻ പോകുന്നത് കടയിൽ നിന്ന് ലഭിക്കുന്ന അതെ രുചിയിൽ നല്ല ക്രിസ്പി ആയിട്ടുള്ള കടല മിട്ടായിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ മിട്ടായി ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയമേ ആവശ്യം ഉള്ളൂ. ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കുകയാണെങ്കിൽ പിന്നെ വീട്ടിൽ സ്ഥിരം ഇത് തന്നെയാവും. ഇത് തയ്യാറാക്കാൻ വർട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. ഇനി നമ്മുക്ക് കടല മിട്ടായി എങ്ങനെയാണ് തയ്യറാക്കുന്നത് എന്നും ഏതൊക്കെ ചേരുവകളാണ് ആവശ്യമായിട്ട് ഉള്ളത് എന്നും നോക്കാം. (Perfect Home Made Peanut Toffee Recipe)
ആവശ്യമായ ചേരുവകൾ
നിലക്കടല – 1 കപ്പ്
ശർക്കര – മുക്കാൽ കപ്പ്
വെള്ളം – കാൽ കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ആദ്യം തന്നെ ഒരു പത്രം വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ശർക്കര ഇട്ടു കൊടുക്കാം. അതിലേക്ക് കാൽ കപ്പ് വെള്ളവും കൂടി ഒഴിച്ച് ശർക്കര നന്നായി ഉരുക്കി എടുക്കാം. ശർക്കര ഉരുകി വരുന്ന സമയത് വേണമെങ്കിൽ നമുക് ഇത് ഒന്ന് അരിച്ചു എടുക്കാം. ചിലപ്പോൾ അതിൽ മണൽ തരികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശേഷം ശര്ക്കര പാനി വീണ്ടും അടുപ്പത്ത് വെച്ച് അതിലേക്ക് 1 സ്പൂൺ നെയ്യും കൂടെ ചേർത്തു കൊടുത്ത് നന്നായി ഇളക്കി എടുക്കാം. ഇവ നന്നായി കട്ടയായി വരുന്നത് വരെ ഇളക്കി കൊടുക്കാം. ഈ സമയം നിലക്കടല ചെറുതായി ഒന്ന് വറത്തെടുക്കാം.
Perfect Home Made Peanut Toffee Recipe
പിന്നീട് തീ ഓഫ് ചെയ്ത ശേഷം വറുത്തെടുത്ത നിലക്കടല ഈ ശർക്കര ഉരുക്കി എടുത്തതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. ശേഷം എണ്ണ തടവിയിട്ടുള്ള ഒരു പാത്രത്തിലേക്ക് ഇത് മാറ്റാം. എന്നിട്ട് ചപ്പാത്തി കോൽ ഉപയോഗിച്ച് നന്നായി പരത്തി കൊടുക്കാം. അതിലും ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി എണ്ണ തടവി കൊടുക്കണം. നമ്മുക്ക് വേണ്ട ഷേപ്പിലും വലുപ്പത്തിലും വേഗം തന്നെ പരത്തി എടുക്കണം. കാരണം ഇത് വേഗം തന്നെ സെറ്റ് ആവുന്നതാണ്. പരത്തി കൊടുത്തതിനു ശേഷം കുറച്ചു നേരം അവ അങ്ങനെ തന്നെ വെക്കാം. പിന്നീട് നമുക് ആവശ്യാനുസരണം മുറിച്ച് എടുത്ത് കഴിക്കാവുന്നതാണ്. കൂടുതലായി മനസിലാക്കാൻ വിഡിയോ കാണുക. Video Credits : YUMMY RECIPES BY SUMI
Read Also : കൂൺ കൊണ്ട് ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം; പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!