കുറഞ്ഞ സമയം കൊണ്ട് കൂടുതൽ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം ചെമ്മീൻ കട്ലറ്റ്.
ഇന്നത്തെ നമ്മുടെ റെസിപ്പി വളരെ രുചികരമായ ചെമ്മീൻ കട്ലറ്റാണ്. ചായക്കൊപ്പം കഴിക്കാവുന്ന ഈ സൂപ്പർ ടേസ്റ്റി ചെമ്മീൻ കട്ലറ്റ് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യം ഉള്ളൂ. കുറച്ചു ചെമ്മീൻ കിട്ടുകയാണെങ്കിൽ വീട്ടിൽ ഉള്ള ബാക്കി ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്ന ചെമ്മീൻ കട്ലറ്റ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ… (Malabar Prawn Cutlet Recipe)
ആവശ്യമായ ചേരുവകൾ
ചെമ്മീൻ – 200 ഗ്രാം
ഉരുളകിഴങ്ങ് – ഒന്നര കപ്പ് (പുഴുങ്ങി ഉടച്ചെടുത്തത്)
ഓയിൽ – ആവശ്യത്തിന്
സവാള – കാൽ കപ്പ് (ചെറുതാക്കി അരിഞ്ഞത്)
പച്ചമുളക് – 2 (ചെറുതാക്കി അരിഞ്ഞത്)
മുളകുപൊടി – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 tsp
മൈദ – പാകത്തിന്
വെള്ളം – പാകത്തിന്
റൊട്ടി പൊടി – ആവശ്യത്തിന്
ആദ്യം തന്നെ തൊണ്ടു കളഞ്ഞ് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ നമുക്ക് വറുത്തെടുക്കാം. അതിനായി ചെമ്മീനിലെക്ക് ആവശ്യത്തിന് വേണ്ട മുളക് പൊടിയും, മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് കുറച്ചു സമയത്തേക് മാറ്റി വെക്കാം. ശേഷം ഒരു ഫ്രയിങ് പാനിൽ വറുക്കാൻ ആവശ്യമുള്ള ഓയിൽ ഒഴിച്ച് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചെമ്മീൻ വറുത്തെടുക്കാം. ചെമ്മീൻ അധികമായി മൊരിയേണ്ടതായിട്ട് ഇല്ല. ഇത് തണുത്തതിന് ശേഷം നമുക്ക് ഇത് ഒരു മിക്സിയിൽ ഇട്ട് അരച്ചെടുക്കാം.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ച് കൊടുക്കാം. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് സവാള ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം അതിലേക്ക് പച്ചമുളക് ചേർത്തുകൊടുക്കാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള മുളക് പൊടി, മല്ലിപൊടി, കുരുമുളക്പൊടി, ഗരം മസാല, പാകത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. പൊടിയുടെ പച്ച മനം മാറിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കാം. പിന്നീട് അരച്ച് വെച്ചിരിക്കുന്ന ചെമ്മീൻ ചേർക്കാം. അത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി എടുക്കാം. രണ്ടോ മൂന്നോ മിനിറ്റ് നേരം ഇളക്കിയതിനു ശേഷം മല്ലിയില കൂടെ ചേർത്ത് ഇളക്കിയാൽ നമ്മുടെ മസാല ഇവിടെ തയ്യാർ.
Malabar Prawn Cutlet Recipe
ഇനി ഇതിലേക്ക് ആവശ്യമായ ഒരു ബാറ്റർ തയ്യാറാക്കി എടുക്കണം. 3tsp മൈദ എടുത്തു അത് തിൻ പേസ്റ്റ് രൂപത്തിൽ ആക്കാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കാം. ഇനി നമുക്ക് മസാല നന്നായി കുഴച്ച് കട്ലറ്റിന് വേണ്ട പരുവത്തിൽ ആക്കി എടുക്കണം. ശേഷം അവ ബാറ്ററിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞ് എടുക്കാം. ശേഷം ഇവ നല്ല തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കാം. രണ്ടു വശവും നന്നായി മൊരിച്ചെടുക്കാം. അങനെ നമ്മുടെ ചെമ്മീൻ കട്ലറ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ രുചികരമായിട്ടുള്ള എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണിത്. ടൊമാറ്റോ കെച്ചപ്പ് മുക്കി കഴിക്കാവുന്നതുമാണ്. വിശദമായി മനസിലാക്കാൻ വീഡിയോ കാണു. Video Credits : Curryleaves Recipe-book
Read Also : പുട്ടു കുറ്റി ഇല്ലാതെ തന്നെ അതേ ഷേപ്പിൽ അടിപൊളി പുട്ട് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!!