Kerala Style Thakkali Curry

തക്കാളി കറി ഇത്രയും രുചിയോടെയോ…? ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചോറിന് ഇത് മാത്രം മതിയാകും.

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് കിടിലൻ രുചിയിലുള്ള തക്കാളി കറിയാണ് (Kerala Style Thakkali Curry). ഈ ഒരു കറി ഉണ്ടെങ്കിൽ ചോറിനു നമ്മുക്ക് വേറെ ഒരു കറിയുടെയും ആവശ്യം ഇല്ല. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ രുചിയിൽ തയ്യറാക്കാവുന്നതുമാണ്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഈ കറി തയ്യാറാക്കുക എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ – 3 tsp
സവാള – 1 nos
പച്ചമുളക് – 2 nos
കറിവേപ്പില – ആവശ്യത്തിന്
കാശ്മീരി ചില്ലി പൗഡർ – 1 tsp
മഞ്ഞൾപൊടി – 1/4 tsp
പഴുത്ത തക്കാളി – 4 nos
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1 കപ്പ്
കശുവണ്ടി – 7 nos
കടുക് – 1/2 tsp
ഉലുവ – 1/4 tsp
ഉണക്കമുളക് – 4 nos

Kerala Style Thakkali Curry

തയ്യാറാക്കുന്ന വിധം

ഒരു മൺ ചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ചെറുതാക്കി അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ഇട്ടു കൊടുക്കാം. അവ നന്നായി ഇളക്കി കൊടുക്കാം. സവാള ചെറുതായി വഴന്നു വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്‌ത്‌ വെച്ചിരിക്കുന്ന പച്ചമുളകും വേപ്പിലയും ഇട്ടു കൊടുക്കാം. ഇവയും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കാം. സവാള നന്നായി സോഫ്റ്റായി വരുമ്പോൾ കറിക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം. അതിനായി മുളക് പൊടി മഞ്ഞൾ പൊടി എന്നിവ ഇട്ടു കൊടുക്കാം.

Kerala Style Thakkali Curry

പൊടികൾ ഇട്ട് അവയുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം. പച്ച മണം മാറി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞ്‌ വെച്ചിരിക്കുന്ന തക്കാളി ഇട്ടു കൊടുക്കാം. തക്കാളി ഇട്ടതിനു ശേഷം തീ കൂട്ടി വെച്ച് 2 മിനിറ്റ് വേവിച്ചെടുക്കണം ശേഷം നന്നായി വിലക്കിയതിന് ശേഷം തക്കാളി നന്നായി വേവാൻ പാകത്തിനുള്ള വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കണം. ആ സമയം കൊണ്ട് കറിക്ക് വേണ്ട അരപ്പ് തയ്യാറാക്കാം. തേങ്ങയും കശുവണ്ടിയും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ച് എടുക്കാം.

Kerala Style Thakkali Curry
Kerala Style Thakkali Curry

ശേഷം തക്കാളി വെന്തു വന്നതിലേക്ക് ഒഴിച്ച് കൊടുക്കാം. ഈ സമയം പാകത്തിനുള്ള വെള്ളവും ചേർത്ത് ഉപ്പും നോക്കി ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. അരപ്പ് ചേർത്തതിന് ശേഷം തിള വരേണ്ടതില്ല. ഇനി ഒരു പത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോൾ കടുക് ഇട്ടു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ ഉലുവ ഇട്ടു കൊടുക്കാം. ശേഷം കഷ്ണങ്ങൾ ആക്കിയ ഉണക്കമുളകും വേപ്പിലയും ഇട്ട് കൊടുക്കാം. ശേഷം ഇത് തയ്യാറാക്കി വെച്ചിട്ടുള്ള കരയിലേക്ക് ഒഴിച്ച് കൊടുത്ത് ഇളക്കി എടുത്താൽ നമ്മുടെ സ്വാദിഷ്ടമായ തക്കാളി കറി തയ്യാർ. കൂടുതലായി മനസിലാക്കുന്നതിനായി വീഡിയോ കാണൂ… Video Credits :
Sunitha’s UNIQUE Kitchen

Read Also : ഇനി ഡയറ്റിന് ഇത് മാത്രം മതിയാകും; ഓട്സ് എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇത് പോലെ തയ്യാറാക്കി നോക്കൂ.