ചായക്കട രുചിയിൽ ഒരു തനി നാടൻ പഴംപൊരി; ഒരു തവണ ഈ രഹസ്യ ചേരുവ ചേർത്ത് ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ..!
ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് തനി നാടൻ രുചിയിലുള്ള ഒരു അടിപൊളി ചായകടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് പഴംപൊരി (Kerala Style Pazhampori Recipe). വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം ഇതൊരെണ്ണം ഉണ്ടങ്കിൽ പിന്നെ വേറെന്തു വേണം. എന്നാൽ പഴംപൊരി ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പലർക്കും പറ്റുന്നില്ല. അതിനു കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ഒരു തവണ ഇതുപോലെ പഴം പൊരി ഉണ്ടാക്കി നോക്കിയാൽ പിന്നെ നിംഗ്‌ഫാൽ എല്ലായിപ്പോഴും ഇതുപോലെ തന്നെ ഉബ്ദകുകയുള്ളു. അപ്പോൾ നമ്മൾക്ക് ഇത്രയും രുചികരമായ തനി നാടൻ പഴം പൊരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പഴുത്ത നേന്ത്രപ്പഴം :2
മൈദ :1 1/2 cup
പഞ്ചസാര :4-5 tbs
ഉപ്പ് :1/4 tsp
വറുത്ത അരിപൊടി :1 tbs
മഞ്ഞൾപൊടി :1/4 tsp
വെള്ളം :11/4 cup
ദോശ മാവ് :2 -2 1/2 tsp
വറുക്കാൻ ആവശ്യത്തിനുള്ള എണ്ണ

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നല്ല പഴുത്ത പഴം എടുത്ത് പഴം പൊരിക്ക് ആവശ്യമായ വലുപ്പത്തിൽ തൊലി കളഞ്ഞ് മുറിച്ചെടുക്കാം. പഴം എടുക്കുമ്പോൾ നന്നായി പഴുത്ത പഴം തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ അരിഞ്ഞെടുക്കുമ്പോൾ കനം കുറച്ചു വേണം മുറിച്ചെടുക്കുവാൻ. ശേഷം നമുക്ക് പഴം പൊരിക്ക് വേണ്ട മാവ് തയ്യാറാക്കാം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദ, പഞ്ചസാര, ഉപ്പ്, നിറത്തിനു വേണ്ടി മഞ്ഞൾപൊടി (വേണമെന്നുണ്ടെങ്കിൽ മഞ്ഞ നിറത്തിലുള്ള ഫുഡ് കളർ ഉപയോഗിക്കാവുന്നതുമാണ്), പഴംപൊരി നല്ല മൊരിഞ്ഞ് കിട്ടാനായി വാര്ത്ത അരിപൊടി എന്നിവ ഇട്ടു കൊടുക്കാം.

ശേഷം ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട് ഇതിലേക്ക് ബാക്കി വേണ്ട ചേരുവകളും കൂടി നമുക്ക് ചേർത്തു കൊടുക്കാം. ഈ പൊടികളിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് കൊടുക്കാം. ഒരുപാട് വെള്ളം കൂടി പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടെ തന്നെ ഇളക്കി കൊടുക്കുകയും വേണം, അല്ലെങ്കിൽ പൊടികൾ കട്ട പിടിക്കാനുള്ള സാധ്യത കൂടുതൽ ആണ്. വെള്ളം ഒഴിക്കുന്നതിനു ഒപ്പം ഇളക്കി കൊണ്ടിരിക്കണം. ഇനി ചായക്കടയിലെ പഴംപൊരിയുടെ അതേ രുചി കിട്ടുന്നതിന് വേണ്ടിയുള്ള രഹസ്യ ചേരുവയായ ദോശമാവ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വെക്കാം. ഈ മാവ് 5 മണിക്കൂർ എങ്കിലും മാറ്റി വെക്കണം. മാവ് നന്നായി പുളിചതിന് ശേഷമേ പഴംപൊരിക്കാൻ പറ്റുകയുള്ളു. എങ്കിലേ ആ രുചി നമുക്ക് ലഭിക്കുകയുള്ളു.
Kerala Style Pazhampori Recipe

ഈ മാവ് ഉപയോഗിച്ചതിന് വേഷവും ബാക്കി വരുകയാണെങ്കിൽ 2 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഒരു ഫ്രയിങ് പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പഴം പിരിക്കാൻ പാകത്തിനുള്ള എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ മുറിച്ചു വെച്ചിരിക്കുന്ന പഴം മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. ഇങ്ങനെ ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ ഇടാം. കുറച്ചു സമയത്തിന് ശേഷം തിരിച്ചിട്ട് കൊടുക്കാം. അങ്ങനെ 2 ഭാഗവും നിറമൊക്കെ മാറി മുറിഞ്ഞു വരുമ്പോൾ നമുക്ക് കോരി എടുത്ത് എണ്ണ കളഞ്ഞ് വേറെ ഒരു പാത്രത്തിലേക്ക് മാറ്റം. ശേഷം നല്ല ചൂട് ചായക്കൊപ്പം കഴിക്കാവുന്നതുമാണ്. കൂടുതലായി പഴംപൊരിയെ പറ്റി മനസ്സിലാക്കണമെങ്കിൽ വിഡിയോ കാണാവുന്നതാണ്. Video Credits : Deena Afsal (cooking with me)