ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ ഇതാ കിടിലൻ മാങ്ങ ചമ്മന്തി; ചമ്മന്തി ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും..!
Kerala Style Manga Chammanthi: ഇനി മുതൽ കേരളത്തിൽ മാങ്ങാക്കാലം ആണല്ലോലെ…? അപ്പോൾ നമ്മുക്ക് സമൃദ്ധിയായി ലഭിക്കുന്ന മാങ്ങ വെച്ച് തന്നെ ഒരു കിടിലൻ ചമ്മന്തി ആയാലോ..? ചോറിനോ കഞ്ഞിക്കോ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി ആണ് മാങ്ങാ ചമ്മന്തി എന്നത്. നല്ല നാടൻ പച്ചമാങ്ങാ കിട്ടുമ്പോൾ ഒരു തവണ എങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. പണ്ട് മുതലുള്ള ആളുകൾ കഴിച്ചു കൊണ്ടിരുന്ന ഒരു വിഭവം കൂടിയാണിത്. ഇന്നത്തെ കുട്ടികളും ഈ മാങ്ങാ ചമ്മന്തി വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അപ്പോൾ നമ്മുക്ക് അത്തരത്തിലൊരു മാങ്ങാ ചമ്മന്തി എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
Ingrediants
1 പച്ചമാങ്ങ
1/2 കപ്പ് തേങ്ങ ചിരകിയത്
2-3 ഉണക്ക മുളക്
2-3 അല്ലി വെളുത്തുള്ളി
1/2 ടീസ്പൂൺ കടുക്
1/4 ടീസ്പൂൺ മഞ്ഞൾ പൊടി
ഉപ്പ് പാകത്തിന്
1 ടേബിൾ സ്പൂൺ എണ്ണ
കുറച്ച് കറിവേപ്പില

തയ്യാറാക്കുന്ന വിധം
മാങ്ങ ചമ്മന്തി തയ്യാറക്കുന്നതിന് ആദ്യം തന്നെ മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി ഉണക്കിയ ചുവന്ന മുളക് ചേർക്കുക. ഒരു മിനിറ്റ് അല്ലെങ്കിൽ അവയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. നിങ്ങൾ വെളുത്തുള്ളി ഉപയോഗിക്കുകയാണെങ്കിൽ ഈ ഘട്ടത്തിൽ വെളുത്തുള്ളി ചേർക്കാനും മറക്കരുത്. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് ഒന്ന് അരച്ചെടുക്കാം. അതേ പാനിൽ കുറച്ചു കൂടി എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അവ പൊട്ടി കഴിയുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

Kerala Style Manga Chammanthi
പിന്നീട് കഷ്ണങ്ങൾ ആക്കിയെടുത്ത മാങ്ങ ഒന്ന് ചതച്ചെടുക്കാം. ശേഷം ചതച്ചെടുത്ത മാങ്ങാ അരച്ചെടുത്ത തേങ്ങയിലേക്ക് ഇളക്കി യോജിപ്പിച്ച് കൊടുക്കാം. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ മാങ്ങാ ചമ്മന്തി തയ്യാറായിട്ടുണ്ട്. ഇനി നമുക്കിത് ചോറിനോ കഞ്ഞിക്കൊ ദോശക്കൊ അങനെ എന്തിനൊപ്പമോ കഴിക്കാവുന്നതാണ്. ഇത്രയും സ്വാദിഷ്ടമായ ഈ ചമ്മന്തി വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ തീർച്ച. ഈ റെസിപിയെ പറ്റി കൂടുതൽ അറിയുന്നതിനായി വിഡിയോ കാണൂ..! Credits : Sheeba’s Recipes