മീൻ പൊരിച്ചത്..അമ്പോ.!! എന്താ രുചി.. ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി..മീൻ പൊരിച്ചതിന്റെ റെസിപ്പി നോക്കിയാലോ.!!
About Kerala Style Easy Fish Fry Recipe
About Kerala Style Easy Fish Fry Recipe: മീൻ പൊരിച്ചത് ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ഫിഷ് ഫ്രൈ ഈസി ആയി എന്നാൽ ടേസ്റ്റി ആയി ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പി നോക്കിയാലോ..
Ingrediants
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മന്നാൾ പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പച്ച മുളക് – 2 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി -4 അല്ലി
- ചെറു നാരങ്ങ നീര് – 1. 1/2 ടേബിൾ സ്പൂൺ
- അരി പൊടി – 1 ടീ സ്പൂൺ
- ചൂട് വെള്ളം – 1/4 കപ്പ്
- മീൻ (ഇഷ്ടമുള്ളത് ) -750 ഗ്രാം
- എണ്ണ – ആവശ്യത്തിന്
- കറി വേപ്പില

ഒരു പാത്രത്തിൽ പിരിയൻ മുളക് പൊടിയും സാധാ മുളക് പൊടിയും മന്നൾ പൊടിയും ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുക്കുക. കൂടെ തന്നെ പച്ച മുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചെറു നാരങ്ങ നീരും അരി പൊടിയും ആവശ്യത്തിന് ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച് എടക്കുക. കുഴമ്പ് പരുവത്തിൽ എല്ലാ ചേരുവകളും കുഴച്ച ശേഷം ഇതിലേക്കു നിങ്ങൾ ഏതു മീൻ ആണോ എടുക്കുന്നത് അത് കഷണങ്ങൾ ആക്കി മസാല നന്നായി തേച് പിടിപ്പിക്കുക.
എല്ലാ മീൻ കഷ്ണങ്ങളും മസാല തേച് പിടിപ്പിച്ച ശേഷം 1 മണിക്കൂർ എടുത്ത് വെക്കുക . ഒരു മണിക്കൂറും ശേഷം ചട്ടി വെച്ച് എണ്ണ നന്നായി തിളച്ച ശേഷം ഓരോ മീൻ ആയി ഇട്ട് കൊടുക്കുക. മീഡിയം തീയിൽ വെച്ച് 5 മിനിറ്റ് വേവിക്കുക ശേഷം മറിച് ഇട്ട് വീണ്ടും 5 മിനിറ്റ് പൊരിക്കുക അല്പം വേപ്പിലയും ഇട്ട് കൊടുക്കുക. മീൻ മുഴുവനായി മൊരിഞ്ഞ ശേഷം കോരി എടക്കുക.
Read more : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ.. കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി.!!