വായിൽ വെള്ളമൂറും കിടു രുചിയിൽ ചെമ്മീൻ റോസ്റ്റ്! ഒരു തവണ ചെമ്മീൻ റോസ്റ്റ് ഇതുപോലെ ഉണ്ടാക്കിനോക്കൂ.!!
About Kerala Style Easy Chemmeen Roast
നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് എല്ലാവര്ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന വായിൽ വെള്ളമൂറും ചെമ്മീൻ റോസ്റ്റ് ആണ് .നാടൻ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ്.ഇതുമാത്രം മതി ഉച്ചക്ക് ചോറ് തിന്നാൻ .വളരെ എളുപ്പത്തിൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients
- ചെമ്മീൻ – 1/2 കിലോ
- കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
- സവാള – 1 ഇടത്തരം
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- തക്കാളി അരിഞ്ഞത് – 1 എണ്ണം
- ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
- ഉപ്പ്
- വഴറ്റാൻ ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ –
- സവാള – 1 ഇടത്തരം
- ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
- കറിവേപ്പില
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മല്ലിപൊടി – 1 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കാശ്മീരിമുളക് പേസ്റ്റ് – 2 ടീസ്പൂൺ
How To Make Kerala Style Easy Chemmeen Roast
ആദ്യം തന്നെ ചെമ്മീൻ മസാല പുരട്ടാൻ നമുക്ക് ഒരു ബൗളിലേക്ക് കാശ്മീരിപൊടി ,മഞ്ഞൾപൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി ഒരു അര മണിക്കൂർ വെക്കാം . എന്നിട്ട് ഒരു പാനിൽ നന്നായി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്കു നമ്മൾ ചെമ്മീൻ ഇട്ട് കൊടുക്കാവുന്നതാണ്.രണ്ടു വശവും നന്നായി മൊരിച്ചെടുക്കണം.
എന്നിട്ട് പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചിവെളുത്തുള്ളി ചതച്ചത് ഇടാം , സവാള ചേർത്ത് കൊടുക്കാം ഇതിൽ സവാള വഴറ്റാൻ ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കാം ഇതിൽ കറിവേപ്പില ചേർത്ത് കൊടുക്കാം.എന്നിട്ട് പൊടികളെല്ലാം ചേർത്ത് കൊടുക്കാം. കാശ്മീരിമുളക് പൊടി ചേർക്കാം. ഇതിൽ തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി വഴറ്റാം. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം ഒടുവിൽ വറുത്തെടുത്ത ചെമ്മീനും ചേർക്കാം. നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് റെഡി . കൂടുതല്‍ അറിയാൻ ചാനൽ നോക്കാവുന്നതാണ്.