Kerala Style Chammanthi Podi Recipe

ഇതുപോലൊരു ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു കറിയും വേണ്ടി വരുകയില്ല; രുചി കൂടാൻ ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ.

ഇന്ന് നമ്മുക്ക് നല്ല രുചിയുള്ള ഒരു അടിപൊളി നാടൻ ചമ്മന്തി പൊടി ഉണ്ടാക്കാം (Kerala Style Chammanthi Podi Recipe). ഇങ്ങനെ ഒരു ചമ്മന്തി പൊടി നിങ്ങൾ വീട്ടിൽ ഉണ്ടാക്കി വെക്കുകയാണെങ്കിൽ പലഹാരത്തിനോ ചോറിനോ വേറെ കറികൾ ഇല്ലെങ്കിൽ പോലും പേടിക്കേണ്ടതില്ല. ഇത് ഒരു കൂട്ടം മാത്രം മതിയാകും പാത്രം കാലിയാകാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടപെടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അപ്പോൾ നമ്മുക്ക് ഇത്രയും രുചിയുള്ള ഈ ചമ്മന്തിപൊടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

തേങ്ങ ചിരവിയത് – 4 cup ( 1 1/2 വലുത് )
വറ്റൽമുളക് – 15
ചെറിയ ഉള്ളി – 6 ( medium )
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 1 1/2 tsp
മല്ലി – 2 tsp
കറിവേപ്പില – 4 തണ്ട്
പുളി – നെല്ലിക്ക വലുപ്പത്തിൽ
കായം പൊടി – 1/2 tsp

Kerala Style Chammanthi Podi Recipe

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ നമുക്ക് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കാം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങ ഇട്ടുകൊടുക്കാം. തേങ്ങ ചിരകുമ്പോൾ വലിയ കഷ്ണങ്ങൾ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് വറ്റൽമുളക് ഇട്ടു കൊടുക്കാം. ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, മല്ലി എന്നിവ ഇട്ടു കൊടുത്തതിനു ശേഷം തീ കൂട്ടി വെച്ച് നന്നായി ഇളക്കി കൊടുക്കാം. തേങ്ങയുടെ നിറം ഒന്ന് മാറാൻ തുടങ്ങുന്ന സമയത്ത് തീ കുറച്ചു വെച്ച് വേണം ഇളക്കി കൊടുക്കാൻ. ഈ സമയത്ത് ഇതിലേക്ക് കുറച്ചു കറി വേപ്പില ഇട്ടു കൊടുക്കാം.

Kerala Style Chammanthi Podi Recipe
Kerala Style Chammanthi Podi Recipe

കറിവേപ്പില കൂടുതൽ എടുക്കുമ്പോൾ ചമ്മന്തി പൊടിക്ക് രുചി കൂടുന്നു. ഇവ എപ്പോഴും ഇളക്കി കൊണ്ടേ ഇരിക്കണം അല്ലെങ്കിൽ കരിഞ്ഞു പോവാൻ സാധ്യത ഏറെയാണ്. തേങ്ങ കുറെ നേരം ഇളക്കി കഴിയുമ്പോൾ ഒരു ബ്രൗൺ നിറത്തിലേക്ക് മാറി തുടങ്ങും. ഈ സമയത്തു വേണം ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി ചേർത്തു കൊടുക്കാൻ. ഇവ നന്നായി ഇളക്കി എല്ലാം നന്നായി മൊരിഞ്ഞു വരുന്ന പാകമാകുമ്പോൾ നമ്മുക്ക് തീ അണച്ച് ഒരു തവണ കൂടി നന്നായി ഇളക്കി കൊടുക്കാം. ഈ സമയം നമുക് കായപ്പൊടി കൂടി ചേർത്ത് കൊടുക്കാം. പിന്നീട് ഒരു 2 മിനിറ്റ് കൂടി ഇളക്കി കൊടുക്കണം. ചൂട് കുറയാനും കായം അതിലേക്ക് പിടിക്കാനും ഇങ്ങനെ ഇളക്കുന്നത് സഹായിക്കും.

Kerala Style Chammanthi Podi Recipe

ഇവ നന്നായി ചൂട് മാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ഇവ പൊടിച്ചെടുക്കാം. പിടിക്കുന്നതിനു മുന്നേ ആയി ആവശ്യത്തിന് വേണ്ട ഉപ്പും കൂടെ ചേർത്തു കൊടുക്കണം. പിടിച്ചതിനു ശേഷം നല്ല ഒരു അടച്ചു ഉറപ്പുള്ള പാത്രത്തിലേക്ക് മാറ്റാം. ഇതിൽ നനവ് തട്ടാതെ ശ്രദ്ധിക്കുകയാണെങ്കിൽ 1 മാസം വരെയും ഇവ കേടു കൂടാതെ ഉപയോഗിക്കാനായി പറ്റും. കൂടുതലായി ചമ്മന്തി പൊടിയെ പറ്റി അറിയണമെങ്കിൽ വീഡിയോ കാണൂ. Video Credits : Sheeba’s Recipes

Read Also : തക്കാളി കറി ഇത്രയും രുചിയോടെയോ…? ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചോറിന് ഇത് മാത്രം മതിയാകും.