മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; ഇറച്ചിയും മീനും മാറി നിൽക്കും ഇതിനു മുന്നിൽ..
ഇന്ന് നമുക് വ്യത്യസ്തമായ രുചിയിൽ വഴുതനങ്ങ വറുത്തെടുക്കുന്നത് (Kerala Style Brinjal Fry) എങ്ങനെയെന്ന് നോക്കാം. ഇങ്ങനെ ഒരു തവണ ചെയ്തു നോക്കുകയാണെങ്കിൽ ഇനി എന്നും വീട്ടിൽ ഈ വിഭവം ഉണ്ടാകും എന്ന കാര്യത്തിൽ തീർച്ച. മീനോ ഇറച്ചിയോ ഇല്ലാത്ത ദിവസം അതിന്റെ ഒക്കെ അതേ രുചിയിൽ നമ്മുക്ക് വഴുതനങ്ങ ഫ്രൈ ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപെടും എന്ന കാര്യം ഉറപ്പാണ്. സമയം ഒട്ടും ചിലവഴിക്കാതെ ചോറിനു കഴിക്കാൻ ഒരു വിഭവം എന്ന് പറയുന്നത് വലിയ കാര്യം തന്നെ ആണല്ലോ.. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായി വഴുതനങ്ങ ഫ്രൈ തയ്യാറാക്കുന്നതെന്ന് നോക്കാം..
ആവശ്യമായ ചേരുവകൾ
വഴുതനങ്ങ -2
കാശ്മീരി മുളകുപൊടി -1 1/2 tbsp
മഞ്ഞൾപൊടി -1/4 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
കുരുമുളകുപൊടി -1/2 tsp
കോൺ ഫ്ലോർ -1 tbsp
നാരങ്ങനീര് -1 tsp
വെള്ളം -2 tbsp
ഉപ്പ്
വെളിച്ചെണ്ണ -3 tbsp
കറിവേപ്പില -2 sprigs

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നമ്മുക്ക് വഴുതനങ്ങ വറുത്തെടുക്കാൻ വേണ്ടിയുള്ള മസാല തയ്യാറാക്കാം. അതിനു വേണ്ടി ആദ്യം തന്നെ ഒരു ബൗൾ എടുത്തു അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ്, കോൺ ഫ്ലോർ, നാരങ്ങാ നീര്, വെള്ളം എന്നിവ ചേർത്തു കൊടുത്തതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം. നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ നമ്മൾ വട്ടത്തിൽ മുറിച്ചു വെച്ചിരിക്കുന്ന വഴുതനങ്ങ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുത്ത് നന്നായി തേച്ചു പിടിപ്പിക്കണം. പിന്നീട് ഒരു 20 മിനിറ്റ് സമയത്തേക്ക് ഇത് മാറ്റി വെക്കാം.

Kerala Style Brinjal Fry
ശേഷം ഒരു ഫ്രയിങ് പാൻ അടുപ്പത്ത് വെച്ച് അത് ചൂടാകുമ്പോൾ വഴുതനങ്ങ വറുത്തെടുക്കാൻ പാകത്തിനുള്ള എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ കുറച്ചു കുറച്ചായി നമ്മൾ മസാല ചേർത്ത് വെച്ചിരിക്കുന്ന വഴുതനങ്ങ ഇട്ടു കൊടുത്ത് വറുത്തെടുക്കാം. ഇതിന്റെ ഒരു ഭാഗം പാകമായി വരുമ്പോൾ തന്നെ നമ്മുക്ക് ഇതിലേക്ക് കറിവേപ്പില കൂടി ഇട്ടു കൊടുക്കാം. ഇത് രുചി ഇരട്ടിയാക്കാൻ സഹായിക്കുന്നതാണ്. രണ്ടു ഭാഗവും രണ്ടു മൂന്നു പ്രാവശ്യം തിരിച്ചതും മറിച്ചും ഇട്ടു വേണം പാകമാക്കി എടുക്കുവാൻ. ശേഷം നമ്മുക്ക് വേറൊരു പാത്രത്തിലേക്ക് വരുത് കോരാം. ഇത് ചോറിനൊപ്പം കഴിക്കാൻ വളരെ രുചിയാണ്. കൂടുതലായി ഈ റെസിപ്പി അറിയണമെങ്കിൽ വീഡിയോ കാണൂ… Video Credits : Aaliyahs Little joys