പച്ച തേങ്ങ അരച്ച ഹോട്ടൽ സ്റ്റൈൽ തനി നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചി വേറെ ലെവലാണ്…!
നോൺ വെജ് കഴിക്കുന്ന മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് മീൻ കറി എന്നത്. നമ്മൾ വീട്ടിൽ പലപ്പോഴും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമാണ് ഹോട്ടലുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ മീൻ കറി (Kerala Hotel Style Fish Curry). പക്ഷെ എന്നും നമ്മുക്ക് ഹോട്ടലിൽ പോയി കഴിക്കാൻ ഒന്നും പറ്റിയെന്ന് വരുകയില്ല. അപ്പോൾ നമ്മുക്ക് അതേ രുചിയിൽ വീട്ടിൽ തന്നെ തേങ്ങാപാൽ ഒക്കെ ഒഴിച്ച ഒരു ഗംഭീര കറി തയ്യാറാക്കാവുന്നതാണ്. മീൻ കറികൾ ഇഷ്ടപെടുന്ന എല്ലാവരും ഒരു തവണയെങ്കിലും ഇതുപോലൊരു കറി കഴിച്ചു നോക്കണം. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ ഹോട്ടൽ സ്റ്റൈൽ കിടിലൻ മീൻ തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകൾ :
- 1 കിലോ മീൻ കഷ്ണങ്ങൾ ആക്കിയത്
- 2 ചെറിയ ഉള്ളി , അരിഞ്ഞത്
- 2 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
- 1 ചെറിയ കഷണം ഇഞ്ചി, ചതച്ചത്
- 2 ടേബിൾസ്പൂൺ മല്ലിപ്പൊടി
- 1 ടീസ്പൂൺ മഞ്ഞൾ പൊടി
- 1 ടീസ്പൂൺ മുളക് പൊടി
- 1/2 ടീസ്പൂൺ ഗരം മസാല പൊടി
- 1/2 ടീസ്പൂൺ ജീരകം പൊടി
- 1/2 ടീസ്പൂൺ ഉലുവ പൊടി
- ഉപ്പ്, പാകത്തിന്
- 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- പുളി ആവശ്യത്തിന്
- 1 കപ്പ് തേങ്ങാപ്പാൽ
- 2 കപ്പ് വെള്ളം
- കറിവേപ്പില

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പത്രം എടുത്ത് അതിലേക്ക് കഴുകി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന മീൻ ഇട്ടു കൊടുക്കാം. അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർക്കാം. ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്‌ത് യോജിപ്പിച്ച് കുറഞ്ഞത് അര മണിക്കൂർ എങ്കിലും മാറ്റി വെക്കുക. അടുത്തതായി മീൻ കറി ഉണ്ടാക്കാൻ പാകത്തിനുള്ള ഒരു ചട്ടി അടുപ്പത്ത് വെച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ഇട്ടു കൊടുത്ത് നന്നായി വഴറ്റി എടുക്കാം. ഇനി ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കാം. ഇനി ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Kerala Hotel Style Fish Curry
ശേഷം ഇതിലേക്ക് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത പുളി വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് മസാലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന മീനും കൂടി ചേർക്കാം. പിന്നീട് എടുത്ത് വെച്ചിരിക്കുന്ന തേങ്ങാപാലും അതിലേക്ക് ആവശ്യമായിട്ടുള്ള വെള്ളവും ചേർക്കാവുന്നതാണ്. ശേഷം ഇവ തിള വരുന്നത് വവരെ കാക്കുക. തീ കുറച്ച് വെച്ച് 10-15 മിനിറ്റ് വരെ കറി വേവിക്കുക, അല്ലെങ്കിൽ മീൻ വെന്തു വന്നു കറി കട്ടിയാകുന്നത് വരെ കുറഞ്ഞ തീയിൽ വേവിക്കുക. കറി പാകമായി തുടങ്ങുമ്പോൾ ഇതിലേക്ക് കറി വേപ്പില കൂടി ഇട്ടു കൊടുക്കാം. ഈ കിടിലൻ കറി നമ്മുക്ക് ചോറിനോ ചപ്പാത്തിക്കോ അപ്പത്തിനോ ഒപ്പം കഴിക്കാവുന്നതാണ്. ഈ കറി തയ്യാറാക്കുന്നതിനായി നിങ്ങൾക്ക് ഇഷ്ടപെട്ട ഏത് മീനും ഉപയോഗിക്കാവുന്നതാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണൂ. Video Credits : Sheeba’s Recipes
Read Also : ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ; പേപ്പർ ചിക്കൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!