Kannimanga Pickle Recipe

കണ്ണിമാങ്ങ ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാം.!! വായിൽ കപ്പലോടും കണ്ണിമാങ്ങാ അച്ചാർ.!!

About Kannimanga Pickle Recipe

കണ്ണിമാങ്ങ അച്ചാർ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് കണ്ണിമാങ്ങ അച്ചാർ. ഇത് നമ്മുടെ ഒരു പഴയകാല വിഭവമാണെങ്കിലും ഇപ്പോഴും എല്ലാവർക്കും ഏത് സമയത്ത് കിട്ടിയാലും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് എന്നും മാങ്ങ കഴിക്കണമെന്ന് ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഇതുപോലെ ചെയ്തു വെച്ചു കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാവുന്നതാണ്. അതിനായിട്ട് ആദ്യം നല്ല കണ്ണി മാങ്ങ റെഡിയാക്കി വയ്ക്കുക.

Ingredients

  • 1/4 കിലോ കന്നിമാങ്ങ / ഇളം മാങ്ങ-1/4
  • ഉപ്പ് പാകത്തിന്
  • മുളകുപൊടി -3 ടീസ്പൂൺ
  • മഞ്ഞ കടുക്- 2 ടീസ്പൂൺ
  • കടുക് വിത്ത് മയപ്പെടുത്താൻ-1/4 ടീസ്പൂൺ
  • ജിഞ്ചല്ലി ഓയിൽ-3 ടീസ്പൂൺ
  • ഉലുവപ്പൊടി -1 ടീസ്പൂൺ

How to Make Recipe Name

കണ്ണിമാങ്ങ കുറച്ച് നിരത്തി അതിനു മുകളിൽ ആയിട്ട് കല്ലുപ്പ് നിരത്തി വീണ്ടും അടുത്ത ലെയറായിട്ട് കണ്ണിമാങ്ങ നിരത്തി ഇതുപോലെ വെക്കുക.ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇത് 15 ദിവസം കെട്ടിവയ്ക്കുക. ആദ്യം ഒരു തുണികൊണ്ട് കെട്ടിയതിനു ശേഷം ഭരണിയുടെ അടപ്പു കൊണ്ട് നന്നായിട്ട് മൂടിവയ്ക്കുക. 15 ദിവസം നോക്കുമ്പോൾ മാങ്ങയിലേക്ക് ഉപ്പെല്ലാം നന്നായി പിടിച്ച് നിറയെ വെള്ളത്തോട് കൂടി മാങ്ങ ഇങ്ങനെ ചുളുങ്ങിയിരിക്കുന്നത് കാണാം. ആ വെള്ളമെല്ലാം അരിച്ചു കളഞ്ഞു മാങ്ങ മാത്രമായി മാറ്റിവയ്ക്കുക. ഇനി നമുക്ക് മസാല ഉണ്ടാക്കാം . ആദ്യം ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ഉലുവയും, കടുകും ചേർത്ത് വറുത്ത് മാറ്റിവയ്ക്കുക. അതൊന്നു പൊടിച്ചു വയ്ക്കുക. വീണ്ടും ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് ഉലുവപ്പൊടി കടുക് പൊടി മുളകുപൊടി മഞ്ഞൾപൊടി ഇത്രയും വറുത്തെടുക്കാം. അതിനുശേഷം ഭരണിയിലേക്ക് തന്നെ മാങ്ങ ചേർത്ത്

അതിലേക്ക് പൊടികളെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഉപ്പുവെള്ളം അതിനൊപ്പം ഒഴിച്ചു കൊടുക്കാം. എത്രത്തോളം മാങ്ങയിൽ വെള്ളം വേണമോ അത്രയും ഉപ്പുവെള്ളം അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായി ഉപ്പ് പിടിച്ചിട്ടുള്ള നല്ല എരിവുള്ള ഒരു മാങ്ങ അച്ചാർ ആണിത്. വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവച്ച് കഴിക്കാൻ പറ്റുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, Video Credit : Sudharmma Kitchen