ചിക്കൻ ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ടോ?.!! റസ്റ്ററന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ.!! കൊതിയൂറും രുചിയിൽ ഗാർളിക് ചിക്കൻ.!! | Hot And Spicy Garlic Chicken Recipe Making

ഹായ് ഫ്രണ്ട്‌സ്..ഗാർലിക് ചിക്കൻ റെസിപി കഴിച്ചട്ടുണ്ടോ..ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നത് വളരെ സ്വാദിഷ്ട്ടമായ ഗാർലിക് ചിക്കൻ റെസിപി ആണ് .എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഗാർലിക് ചിക്കൻ റെസിപി .ഫ്രൈഡ് റൈസിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഗാർലിക് ചിക്കൻ റെസിപിയാണിത്. വളരെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ വിഭവം നിങ്ങൾ മറക്കാതെ പരീക്ഷിച് നോക്കുക.വളരെ സിമ്പിൾ റെസിപ്പി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ചിക്കൻ റെസിപി.

Ingredients

  • ചിക്കൻ – 250 ഗ്രാം
    കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
    മൈദ പൊടി – 1/2 ടേബിൾ സ്പൂൺ
    കോൺഫ്ലോർ – 1. 1/2 ടേബിൾ സ്പൂൺ
    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
    മുട്ട – 1 എണ്ണം
    ഉപ്പ്‌ – ആവശ്യത്തിന്
    സോയ സോസ് – 2 ടേബിൾ സ്പൂൺ
    ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
    വിനാഗിരി – 1 ടേബിൾ സ്പൂൺ
    ബ്രൗൺ ഷുഗർ – 1.1/2 ടീ സ്പൂൺ
    നല്ലെണ്ണ – 2 ടീ സ്പൂൺ
    വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
    പച്ച മുളക് – 1 എണ്ണം
    സ്പ്രിംഗ് ഒണിയൻ – 1/2 കപ്പ് (വൈറ്റ് സൈഡ് )
    ചിക്കൻ സ്റ്റോക് ക്യൂബ് – 1 എണ്ണം
    എള്ള് – 1 ടേബിൾ സ്പൂൺ
    സ്പ്രിംഗ് ഒണിയൻ

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച് നന്നായി വൃത്തിയാകിയെ ശേഷം അതിലേക് കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും മൈദ പൊടിയും 1/2 ടേബിൾ സ്പൂൺ കോൺഫ്ലോരും മുട്ടയും ഇട്ട് നന്നായി ഇളക്കി 15 മിനിറ്റ് അടച്ചു വെക്കുക.ഒരു ബൗളിൽ സോയ സോസും ചില്ലി സോസും ബ്രൗൺ ഷുഗറും വിനാഗിരിയും നല്ലെണ്ണയും ഒഴിച് നന്നായി ഇളക്കി യോജിപ്പിച്ച വെക്കുക. വേറെ ഒരു ബൗളിൽ 1 ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കിയും വെക്കുക.

അടുപ്പിൽ ഒരു പാൻ വെച്ച് ഓയിൽ ഒഴിച് ചിക്കൻ പൊരിച്ചു കോരുക. എന്നിട്ട് അതെ എണ്ണയിലേക് വെളുത്തുള്ളി പേസ്റ്റും പച്ച മുളക് വട്ടത്തിൽ അരിഞ്ഞതും ഇട്ട് നന്നായി വയറ്റുക. ശേഷം സ്പ്രിംഗ് ഒണിയന്റെ വെള്ള നിറമുള്ള ഭാഗം അറിഞ്ഞത് ഇട്ട് കൊടുക. ഇതിലേക്കു നേരത്തെ കലക്കിയ സോസ് ഒഴിച് കൊടുത്ത ശേഷം കോൺഫ്ലോർ കലക്കിയതും ഒഴിച് കൊടുക്കുക. വെള്ളം നിങ്ങളുടെ ആവശ്യത്തിന് ഒഴിച് ചൂടാകുമ്പോൾ പൊരിച്ച ചിക്കൻ കൂടി ഇട്ട് നന്നായി മിക്സ്‌ ആകുക. പിന്നീട് സ്പ്രിംഗ് ഒണിയന്റെ പച്ച ഭാഗം കൂടി ചെറുതായി മുറിച് ഇട്ട് കൊടുക്കുക. ഇതിന് ശേഷം തീ ഓഫ്‌ ആക്കി കുറച്ച് എള്ള് കൂടി വിധറിയാൽ മതി.

Read More : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!