നാവിൽ കൊതിയൂറും അമ്പഴങ്ങാ അച്ചാർ… നാവിൽ വെള്ളമൂറും രുചിയിൽ രുചിയൂറും അമ്പഴങ്ങാ അച്ചാർ .!! | Hog plum pickle Recipe

ഹായ് ഫ്രണ്ട്‌സ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല അടിപൊളി അമ്പഴങ്ങ അച്ചാർ ആണ്. അച്ചാർ ഇഷ്ടമല്ലാത്ത ആരാ ഉണ്ടാവുക അല്ലെ …അച്ചാർ മാത്രം മതി ഒരു പ്ലേറ്റ് ചോറ് തിന്നാൻ.ഒരു അടിപൊളി അച്ചാർ തന്നെ.നമുക്ക് നല്ല രുചികരമായ അമ്പഴങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കിയെന്ന് നോക്കാം.പ്രധാനമായും പച്ച അമ്പഴങ്ങ , മസാലകൾ, ഉപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചാണ് അമ്പഴങ്ങ അച്ചാർ ,

ഇന്ത്യൻ ഭക്ഷണത്തോടൊപ്പവും ഏറ്റവും രുചികരമായ അകമ്പടി ഉണ്ടാക്കുന്നു, കാരണം ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മസാലകൾ. അതിനാൽ, ഈ വേനൽക്കാലത്ത്, നല്ല പച്ച മാങ്ങകൾ തിരഞ്ഞെടുത്ത്, തയ്യാറാക്കി ഈ അച്ചാർ പാചകക്കുറിപ്പിലേക്ക് പോകുക.അതിനായി ആദ്യം നമ്മൾ അമ്പഴങ്ങ നന്നായി കഴുകി എടുക്കണം .നല്ല തണുത്ത വെള്ളത്തിൽ വേണം അമ്പഴങ്ങ കഴുകി എടുക്കാൻ.

അമ്പഴങ്ങ ഉണ്ടാക്കാൻ ആയി വെളുത്തുള്ളി ,ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും കൊർച് കൂടുതൽ എടുക്കണം .പുളിയുള്ള അമ്പഴങ്ങക്ക് പറ്റിയവർ ആണ് അവർ .ഇതൊക്കെ ഇട്ടാൽ അമ്പഴങ്ങക്ക് നല്ല രുചി ഉണ്ടാകും .ഇനി നമുക്ക് ഉരുളി അടുപ്പിൽ വെക്കണം .നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുക്കണം.അതിലേക്ക് നമ്മൾ തണുത്ത വെള്ളത്തിൽ കഴുകി വെച്ച അമ്പഴങ്ങ ഇട്ടുകൊടുക്കണം .അതിലേക്ക് ഇട്ടു വഴറ്റി കോരി എടുക്കണം .ആ എണ്ണയിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കണം .

ഇനി അതിലേക്ക് ഇഞ്ചി ഇട്ടുകൊടുത്ത് നന്നായി വഴറ്റിക്കൊടുക്കണം .അതിലേക്ക് കറിവേപ്പില ,വറ്റൽ മുളക് ,ഇട്ട് നന്നായി വഴറ്റിക്കൊടുക്കാം.എല്ലാം നന്നായി വഴറ്റിക്കൊടുക്കുമ്പോൾ തീ നന്നായി കുറച് മുളക് പൊടിയും കായംപൊടിയും .ഉലുവപൊടിയും ,ആവശ്യത്തിന് ഉപ്പും കൂടി ഉരുളിയിലേക്ക് ഇട്ടു കൊടുക്കാം.നല്ലപോലെ ഇളക്കി അതിലേക്ക് അമ്പഴങ്ങ ഇട്ടു കൊടുക്കാം.ഒന്ന് ആറി കഴിയുമ്പോൾ അത് നല്ല വൃത്തിയുള്ള തോർത്ത് വെച് മുടികൊടുക്കാം .ഒരു 24 മണിക്കൂർ വരെ അടച്ച് മൂടി വെക്കാം .അങ്ങനെ നല്ല അടിപൊളി അമ്പഴങ്ങ അച്ചാർ റെഡി.എത്ര നാൾ വരെയും കേടുകൂടാതെ ഇരിക്കും.അമ്പഴങ്ങ ഉപ്പിലിട്ടാലും നല്ല ടേസ്റ്റ് ഉണ്ടാകും.ഇത് മാത്രം മതി വീട്ടിൽ ഉള്ളവർ ചോറ് കഴിക്കാൻ.ഈ റെസിപ്പി ഇഷ്ടമുള്ളവർ എന്തായാലും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കണം.നിങ്ങൾക്ക് എന്തായാലും ഇത് ഇഷ്ടപെടും.

അമ്പഴങ്ങക്ക് ഒട്ടനവധി ഗുണങ്ങൾ ഉണ്ട്.ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് അമ്പഴങ്ങ. ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് അമ്പഴങ്ങ.അമ്പഴങ്ങയുടെ ഗുണങ്ങൾ വിറ്റാമിൻ സി ഒരു പ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ല, ചർമ്മത്തിന്റെ ഉന്മേഷം മെച്ചപ്പെടുത്താനും മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താനും ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങൾ മാറ്റാനും ഇത് സഹായിക്കുന്നു. അമ്ര ഇരുമ്പ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കുന്നതിനും ശരീരത്തിലൂടെ ഓക്സിജന്റെ ഗതാഗതത്തിനും വിതരണത്തിനും സഹായിക്കുന്നു.