ഇനി മുതൽ പ്രാതലിനു വളരെ ഹെൽത്തിയും സ്വാദിഷ്ടമാവുമായ വിഭവം ആയാലോ..? കിടിലൻ രുചിയിൽ ഓട്സ് ഉപ്പുമാവ്..! | Healthy Oats Upma
Healthy Oats Upma: പ്രാതലായി എന്നും കഴിക്കുന്ന റവ ഉപ്പുമാവിൽ നിന്നും വ്യത്യസ്ത രുചി നൽകുന്ന ഓട്സ് ഉപ്പുമാവ് പാരീക്ഷിച്ചു നോക്കൂ. ഇത് വളരെ ഹെൽത്തി ആണെന്നുള്ള കാര്യത്തിൽ ഒരു സംശയമേയില്ല. വളരെ കുറഞ്ഞ സമയത്തിനുളിൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള കുറഞ്ഞ ചേരുവകൾ വെച്ച് തയ്യാറാക്കൻ പറ്റുന്ന ഒരു കിടിലൻ വിഭവം കൂടിയാണ് ഓട്സ് ഉപ്പുമാവ് എന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അപ്പോൾ നമുക്ക് ഇത്രയും സ്വാദിഷ്ടവും ഹെൽത്തിയുമായ ഓട്സ് ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ ചേരുവകൾ :
- ഓട്സ് – 1 കപ്പ്
- എണ്ണ – 1 ടേബിൾ സ്പൂൺ
- ഉപ്പു – 1/2 ടീസ്പൂൺ
- വെള്ളം
- ഉളുവ – 1 ടീസ്പൂൺ
- കടലപ്പരിപ്പ് – 1 ടീസ്പൂൺ
- ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽ
- പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
- കറിവേപ്പില – 5-6 ഇലകൾ
- കടല – 1/4 കപ്പ്
- സവാള – 1 ചെറുതാക്കി അരിഞ്ഞത്
- ടമറ്റോ – 1 ചെറുതാക്കി അരിഞ്ഞത്
- പച്ചക്കറികൾ എന്തെങ്കിലും (ഓപ്ഷണൽ): ബീൻസ്, പച്ചമുളക്, മുളകുനെല്ലി, തുടങ്ങിയവ.

തയ്യാറാക്കുന്ന വിധം ;
ഓട്സ് ഉപ്പുമാവ് തയ്യാറക്കുന്നതിന് ആദ്യം തന്നെ എടുത്തു വച്ചിട്ടുള്ള ഓട്സ് ചെറുതായി ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കണം. ഈ സമയം എണ്ണയൊന്നും ചേക്കേണ്ടതില്ല. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കാം. അതിലേക്ക് കുറച്ചു കടുക് ഇട്ട് പൊട്ടിച്ചെടുക്കാം. ഇതിലേക്ക് കുറച്ചു കടലപരിപ്പ് കൂടി ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റി എടുക്കാം. സവാള നന്നായി വഴന്നു വരുമ്പോൾ തക്കാളി കൂടി ചേർത്ത് കൊടുക്കാം. ഈ സമയം തന്നെ നമ്മൾ ഏതൊക്കെ പച്ചക്കറികൾ ഉപയോഗിക്കുന്നുവോ അതെല്ലാം ചേർത്ത് വഴറ്റി എടുക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് പാകത്തിന് ഉപ്പും ചൂടാക്കി വെച്ചിരിക്കുന്ന ഓട്സ് കൂടി ചേർത്ത് കൊടുക്കാം. അതിലുള്ള വെള്ളം വറ്റി ഓട്സ് എല്ലാം നന്നായി മസാലയുടെ യോജിക്കുന്നതുവരെ 3 മുതൽ 5 മിനിട്ടുവരെ ഇളക്കി കൊടുക്കാം. വെള്ളം എല്ലാം വറ്റി കഴിഞ്ഞാൽ നമ്മുടെ സ്വാദിഷ്ടവും ഹെൽത്തിയുമായ ഓട്സ് ഉപ്പുമാവ് ഇവിടെ തയ്യാറയിട്ടുണ്ട്. തീ ഓഫ് ചെയ്‌ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണാം… Video Credits : DELICIOUS RECIPES
Healthy Oats Upma
