ഇതാണ് ഒറിജിനൽ ലൈം ജ്യൂസ്; കൂൾ ബാറിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിലും തയ്യറാക്കാം കിടിലൻ ഫ്രഷ് ലൈം ജ്യൂസ്..!
Fresh Lime Juice Recipe: കേരളത്തിൽ ഇനി വരാൻ പോകുന്നത് നല്ല കടുത്ത വേനൽ കാലമാണ്. ഈ സമയങ്ങളിൽ നമ്മുക്ക് ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ വെറുതെ വെള്ളം കുടിക്കുന്നതിനേക്കാളും ആളുകൾ ഇഷ്ടപ്പെടുന്നത് നല്ല ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നതാവും. അപ്പോൾ കൂൾ ബാറുകളിൽ ലഭിക്കുന്ന അതെ രുചിയിൽ ഒരു കിടിലൻ ലൈം ജ്യൂസ് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ സൂപ്പർ ആയിരിക്കില്ലേ..? കൂൾ ബാറുകളിൽ ചിലവാക്കുന്ന പൈസയും ലാഭിക്കാം. മാത്രമല്ല നോമ്പ് കാലങ്ങളിൽ നോമ്പ് തുറക്കുന്നതിനായും ഇത്തരത്തിൽ നല്ല തണുത്ത ലൈം ജ്യൂസ് തയ്യർക്കാവുന്നതാണ്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചിയിൽ നല്ല ഫ്രഷ് ലൈം ജ്യൂസ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ ചേറ്റുവകൾ
- 4-5 ചെറുനാരങ്ങ
- 1-2 ടേബിൾസ്പൂൺ പഞ്ചസാര
- 1-2 കപ്പ് തണുത്ത വെള്ളം
- ഐസ് ക്യൂബുകൾ
- 2-3 പുതിയനില

തയ്യാറാക്കുന്ന വിധം
ഫ്രഷ് ലൈം ജ്യൂസ് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് പിഴിഞ്ഞ് ചേർക്കണം. അതിനായി ആദ്യം തന്നെ ചെറുനാരങ്ങ കൌണ്ടർ ടോപ്പിൽ ഉരുട്ടി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ നീര് വേഗത്തിൽ പുറത്തു വരും. നീര് പിഴിഞ്ഞെടുക്കുമ്പോൾ അതിന്റെ കുരുക്കൾ എടുത്ത് കളയണം. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. പഞ്ചസാര മുഴുവനായി അലിഞ്ഞ് തീരുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന നല്ല തണുത്ത വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.

Fresh Lime Juice Recipe
ശേഷം ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് കുടിക്കാൻ എടുക്കുന്ന ഗ്ലാസ്സിലേക്ക് മാറ്റാം. ആ ഗ്ലാസ്സിലേക്ക് കുറച്ചു ഐസ് ക്യൂബുകളും പുതീനില കൂടി ഇട്ടു കൊടുത്താൽ കൂൾ ബാറുകളിൽ നിന്നും കിട്ടുന്നതിനേക്കാൾ ഇരട്ടി രുചിയിൽ നല്ല ഫ്രഷ് ലൈം ജ്യൂസ് തയ്യാറായിട്ടുണ്ട്. നല്ല ദാഹം തോന്നുന്ന സമയങ്ങളിൽ ഇങ്ങനെ ഒരു പാനീയം ഒരു ഗ്ലാസ് കുടിച്ചാൽ തന്നെ നമ്മുടെ ദാഹവും ക്ഷീണവും പമ്പ കടക്കും. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയുന്നതിനായി വിഡിയോ കാണാവുന്നതാണ്…