നല്ല നാടൻ സ്റ്റൈലിൽ മുട്ട ചോർ, വയറും നിറയും മനസ്സും നിറയും…കൊതിയൂറും സിംപിൾ മുട്ടച്ചോർ.!! | Egg Rice Recipe

ഹായ് കൂട്ടുകാരെ.. ഇന്ന് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വിഭവം ആണ് ഉണ്ടാകാൻ പോകുന്നത്.ലഞ്ച് ആയിട്ടും ഡിന്നർ ആയിട്ടും നമുക്ക് എടുക്കാൻ കഴിയുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പിയാണ് മുട്ടച്ചോർ. വളരെ വേഗത്തിൽ സിമ്പിൾ ആയി നല്ല രുചിയോട് കൂടി ഉണ്ടാകാൻ പോകുന്ന മുട്ട ചോറ്.മുട്ട ചോറ് ഇതുവരെ കഴിക്കാത്തവർക്കും ഉണ്ടാക്കാത്തവർക്കും വളരെ വേഗത്തിലും ടേസ്റ്റിയുമായി ഇത് ഉണ്ടാക്കാം.മുട്ട ചോറ് വളരെ ടേസ്റ്റ് ഉള്ള റെസിപ്പി ആണ്.വീട്ടിൽ ഉണ്ടാകാൻ പറ്റിയ അടിപൊളി വിഭവം.

ആവശ്യസാധനങ്ങൾ

  • സവാള (മീഡിയം സൈസ് ) 1
  • പച്ച മുളക് 1
  • കടുക് 1/2 ടിസ്പൂൺ
  • ഇഞ്ചി 1 ടിസ്പൂൺ
  • വെളുത്തുള്ളി 1 ടിസ്പൂൺ
  • മുളക് പൊടി 1 ടിസ്പൂൺ
  • മഞ്ഞൾ 1/3 ടിസ്പൂൺ
  • കുരുമുളക് പൊടി 1/2 ടിസ്പൂൺ
  • റൈസ് ( ബസ്മതി റൈസ് ) 2കപ്പ്
  • ക്യാരറ്റ് 1/2 കപ്പ്
  • ബീൻസ് 1/2 കപ്പ്‌

മുട്ട ചോറ് ഉണ്ടാകുന്ന വിധം.വെറും 5 മിനിറ്റ് മാത്രം മതി ഇതു ഉണ്ടാകാൻ.ആദ്യം നമുക്കൊരു പാൻ എടുത്ത് ചൂടാക്കുക എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുകിട്ട് വറുത്തെടുക്കുക. ശേഷം ഒരു മീഡിയം സവാള ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇടുക. കൂടാതെ ഒരു പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക. വഴറ്റി വഴറ്റി വരുമ്പോൾ അര ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി കുറച്ച് അര ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ഇട്ട് നന്നായി ഇളക്കുക.

ശേഷം അരക്കപ്പ് ക്യാരറ്റ് ചെറുതായി മുറിച്ചിട്ടത് കൂടാതെ അരക്കപ്പ് ബീൻസ് ചെറുതായി മുറിച്ചത് നന്നായി മിക്സ് ചെയ്യുക. പച്ചക്കറികൾ ഒന്ന് വെന്ത് കിട്ടണം കുറച്ച് സമയം മൂടിവെച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ ആ പത്രത്തിൽ തന്നെ രണ്ട് മുട്ട ഉടച്ചൊഴിക്കുക. മുട്ട നന്നായി അതിൽ നിന്ന് തന്നെ വറുത്തെടുക്കുക. ശേഷം പച്ചക്കറിയുമായി മിക്സ് ചെയ്യാം. ഇനി നമുക്ക് റൈസ് ആഡ് ചെയ്യാം. നിങ്ങൾക്ക് ഇഷ്ടമുള്ള റൈസ് വേവിച്ച് ഇതിലേക്ക് ആഡ് ചെയ്ത് മിക്സ് ചെയ്യുക. അവസാനമായി കുറച്ച് മല്ലിയില മുറിച്ച് ഗാർണിഷ് ചെയ്യാം.അങ്ങനെ സ്വാദിഷ്ടമായാ മുട്ട ചോറ് റെഡി.എല്ലാവരും ഇന്ന് തന്നെ ഇത് ട്രൈ ചെയ്യണം.കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാൻ മറക്കരുത്. ഒരു വട്ടം ഉണ്ടാക്കിയാൽ പിന്നെ എന്നും അത് തന്നെ ആവും.അത്രക്ക് രുചി ആണ് മുട്ട ചോറ്.എല്ലാരും മുട്ട ചോറ് ഇന്ന് തന്നെ ഉണ്ടാകാൻ മറക്കരുത്.

Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!