Easy Tip For Well Water Cleaning And Filtering

ഇതൊന്നും ഇത്രനാളും അറിയാതെ പോയല്ലോ.!! ഈയൊരു സാധനം മാത്രം മതി; ഇനി ഏത് കിണറിലെ വെള്ളവും കണ്ണാടി ചില്ലു പോലെ ശുദ്ധമാക്കാം വെറും കുറഞ്ഞ ചിലവിൽ.!! | Easy Tip Foe Well Water Cleaning And Filtering

Easy Tip For Well Water Cleaning And Filtering: വേനൽക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിലെ കിണററുകളിലെ വെള്ളം കുറഞ്ഞ് വരുന്ന പ്രശ്നം പതിവായിരിക്കും. കിണറിന്റെ അടിഭാഗത്തേക്ക് എത്തുന്തോറും വെള്ളത്തിന്റെ രുചിയിലും, നിറത്തിലുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരാറുള്ളത്. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി വെള്ളത്തിൽ കലർത്തി ഉപയോഗിക്കാവുന്ന ഒരു പദാർത്ഥമാണ് ശങ്കുഭസ്മം.

കക്ക പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ശംഖ് ഭസ്മം കിണറിൽ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ശംഖ് ഭസ്മം കിണറിൽ ഉപയോഗിക്കുമ്പോൾ വെള്ളം 24 മണിക്കൂറിനുള്ളിൽ തന്നെ കുടിക്കാൻ സാധിക്കുമോ എന്നതായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാൽ ഫുഡ് ഗ്രേഡിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം ശംഖ് ഭസ്മം വെള്ളത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരുവിധ ദോഷങ്ങളും ഇല്ല. അതുകൊണ്ടുതന്നെ ഇവ ഉപയോഗിച്ച വെള്ളം അപ്പോൾ തന്നെ വേണമെങ്കിൽ എടുത്ത് കുടിക്കാവുന്നതാണ്. ഒരു പാക്കറ്റ് ശംഖ് ഭസ്മം ഏകദേശം രണ്ട് കിലോയുടെ അടുത്താണ് വരുന്നത്.

കിണറിലെ വെള്ളത്തിന്റെ അളവ് അനുസരിച്ചാണ് എത്ര പാക്കറ്റ് ഇടണം എന്ന കാര്യം തീരുമാനിക്കേണ്ടത്. അതോടൊപ്പം തന്നെ വെള്ളത്തിന്റെ പിഎച്ച് മൂല്യം കൂടി പരിശോധിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. ശംഖ് ഭസ്മം വെള്ളത്തിൽ വിതറി കഴിയുമ്പോൾ വെള്ളം മുഴുവനായും വെള്ള നിറത്തിൽ ആയി മാറുന്നതാണ്. പിന്നീട് പതിയെ ഇത് വെള്ളത്തിലേക്ക് അടിഞ്ഞ് നല്ല രീതിയിൽ തെളിഞ്ഞു കിട്ടുന്നതാണ്. വർഷത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ വെള്ളത്തിൽ ശംഖ്‌ ഭസ്മം ചേർത്ത് ഉപയോഗപ്പെടുത്തുകയാണെങ്കിൽ വെള്ളത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറി കിട്ടുകയും കണ്ണാടി പോലെ തെളിഞ്ഞ വെള്ളം ലഭിക്കുകയും ചെയ്യുന്നതാണ്.

സാധാരണയായി എല്ലാ വീടുകളിലും ക്ലോറിനാണ് വെള്ളം ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി വെള്ളത്തിന് ഒരു പ്രത്യേക മണം ഉണ്ടാവുകയും അത് 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യാറുണ്ട്. എന്നാൽ ഈയൊരു ഭസ്മം ഉപയോഗപ്പെടുത്തുന്നത് വഴി അത്തരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.