ഒരു ഷവർമ്മ കഴിച്ചാലോ.. അമ്പോ ഷവർമ്മ ഇത്ര എളുപ്പമാണോ? ഈസി ആയി ഇനി വീട്ടിൽ ഉണ്ടാക്കാം.!! | Easy Shawarma Recipe

ഹായ് ഫ്രണ്ട്‌സ്..ഷവർമ്മ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല.. ഷവർമ്മ ഒരു വികാരം ആണ്.വളരെ സിമ്പിൾ ആയി ഉണ്ടാകാൻ പറ്റിയ ഒരു വിഭവം ആണ് ഷവർമ്മ.ഇനി ഷവർമ്മ കഴിക്കാൻ തോന്നിയാൽ കടയിൽ ഒന്നും പോകണ്ട.വെറും 5 മിനിറ്റിൽ വീട്ടിൽ തന്നെ വളരെ സ്വാദിഷ്ടമായ ഷവർമ്മ റെഡി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടമുള്ള ഒരു വിഭവം ആണ് ഷവർമ്മ. ഷവർമ്മ ഇഷ്ടമില്ലാത്തവർ വരെ കഴിച്ച് പോകും ഇങ്ങനെ ഉണ്ടാക്കിയാൽ..ഇനി നമുക്ക് ഷവർമ്മ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം.ഗ്രിൽഡ് ഷവർമ വീട്ടിൽ ഉണ്ടാക്കാം.

  • ഗ്രിൽഡ് ഷവർമ വീട്ടിൽ ഉണ്ടാക്കാം.
  • ചിക്കൻ 250 ഗ്രാം
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1 ടിസ്പൂൺ
  • നാരങ്ങ നീര് 1 ടീസ്പൂൺ
  • തൈര് 2 ടിസ്പൂൺ
  • മുളകുപൊടി 1&1/2 ടീസ്പൂൺ ടിസ്പൂൺ
  • ഗരം മസാല 1/2
  • ഒണിയൻ മസാല1/4ടിസ്പൂൺ
  • കുരുമുളകുപൊടി 1ടിസ്പൂൺ ടിസ്പൂൺ
  • ഈസ്റ്റ്‌ 1 ടിസ്പൂൺ
  • പഞ്ചസാര 1/2 ടിസ്പൂൺ
  • മൈത 1 &1/2 cupp
  • ഓയിൽ 2 ടിസ്പൂൺ
  • പാൽ 1/2 കപ്പ്

ആദ്യം ചിക്കൻ മാഗ്നേറ്റ് ചെയ്ത് വെക്കണം. അതിനായി 250 ഗ്രാം ബോൺലെസ് ചിക്കൻ ചെറുതായി അരിഞ്ഞത് ഒരു ബൗളിലേക്ക് എടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ ഒണിയൻ മസാല ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാനീര് രണ്ട് ടീസ്പൂൺ തൈര് എന്നിവ കൂടി ആഡ് ചെയ്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ അര ടീസ്പൂൺ ഓയിൽ കൂടി ഒഴിച്ച് നന്നായി ചിക്കൻ മസാല തേച്ചു പിടിപ്പിക്കുക. ഈ ചിക്കൻ കുറച്ച് സമയം മസാല പിടിക്കാനായി മാറ്റിവയ്ക്കണം. ഈ സമയത്ത് നമുക്ക് കുബൂസ് ഉണ്ടാക്കാനായി അരക്കപ്പ് പാലിലേക്ക് ഒന്നര ടീസ്പൂൺ ഈസ്റ്റ് പൊടി അര ടീസ്പൂൺ പഞ്ചസാര അര ടീസ്പൂൺ ഓയിൽ എന്നിവ ചേർത്ത് കുറച്ചു സമയം അടച്ചു വയ്ക്കുക.

ഈ സമയത്ത് ഒന്നര കപ്പ് മൈദ പൊടി എടുക്കുക നമ്മൾ നേരത്തെ കുതിർത്തി വെച്ച പാല് ഒഴിച്ച് മൈദ കുഴച്ചെടുക്കാം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം.ഇനി ചിക്കൻ ഗ്രിൽ ചെയ്ത് എടുക്കാം. ഇതിനായി നമുക്ക് വേണ്ടത് ഓടി ഇക്കോ ബിക്ക് പേപ്പർ വേണം. കടയിലോ സൂപ്പർമാർക്കറ്റിലോ ഇത് ലഭ്യമാകുന്നതാണ്. ഇതില്ലെങ്കിൽ നിങ്ങൾക്ക് ഡയറക്റ്റ് പാനലിട്ട് ഫ്രൈ ചെയ്യാവുന്നതാണ്. ഈ പേപ്പർ ഉണ്ടെങ്കിൽ പാൻ ചൂടാക്കി പേപ്പർ അതിന്റെ മുകളിൽ വച്ച് ചിക്കൻ അതിലേക്ക് ഇട്ട് നന്നായി ഗ്രിൽ ചെയ്ത് എടുക്കാം. ശേഷം ചിക്കൻ മാറ്റിവെക്കുക. ശേഷം നേരത്തെ ചെയ്തുവെച്ച റൊട്ടിയുടെ കൂട്ട് വെച്ച് ഓരോന്നായി ചുട്ടെടുക്കാം. ഒരു പാനിൽ ദോശമാവ് ചുടുന്നത് പോലെ നമുക്ക് റൊട്ടി ചുട്ടെടുക്കാം. റൊട്ടി ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഉപയോഗിച്ച് ഇത് ഫില്ല് ചെയ്യാം. ആദ്യം കുറച്ച് ഗാർലിക് സോസ് ഉപയോഗിച്ച് അതിന്റെ മുകളിൽ നമ്മൾ നേരത്തെ ഗ്രിൽ ചെയ്ത ചിക്കൻ അതിന്റെ മുകളിൽ വെജിറ്റബിൾസ് എന്നിങ്ങനെ ഓരോന്നായി വെച്ച് റോളാക്കി എടുക്കാം.നല്ല സ്വാദിഷ്ടമായ ഗ്രിൽഡ് ഷവർമ്മ റെഡി.

Readmore:രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!