പുതിയ സൂത്രം! രുചികരമായ നാടൻ കൊഴുക്കട്ട ഉണ്ടാക്കാം; രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും.!!
About Easy Kozhukkatta Recipe Making
മധുരം ഇഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട ഒരു ചെറു കടിയാണ് കൊഴുക്കട്ട. സ്പെഷ്യൽ കൊഴുക്കട്ട ഉണ്ടാക്കാൻ ഇനി എന്തെളുപ്പം.ഒരു വട്ടം കഴിച്ചാൽ പിന്നെ എന്നും അതു തന്നെ ആവും .രുചികരമായ നാടൻ കൊഴുക്കട്ട ഉണ്ടാക്കാം . എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന കൊഴുക്കട്ട .വളരെ എളുപ്പത്തിൽ 4 മണി പലഹാരമായി കൊഴുക്കട്ട എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.
Ingredients
- വറുത്ത അരി പൊടി – 2 കപ്പ്
- ഉപ്പ് – 1/2 ടീ സ്പൂൺ
- നെയ്യ് – 2 1/2 ടീ സ്പൂൺ
- ചൂട് വെള്ളം – ആവശ്യത്തിന്
- ശരകാര – 200 ഗ്രാം
- തേങ്ങ ചിറക്കിയത് – 2 കപ്പ്
- ചെറു പയർ – 1 കപ്പ്
- ജീരക പൊടി – 1/2 ടീ സ്പൂൺ
- ഏലക്ക പൊടി – 1/2 ടീ സ്പൂൺ
How To Make Easy Kozhukkatta Recipe
കൊഴുക്കട്ടക് ആവശ്യമായ മാവാണ് നമ്മൾ ആദ്യം തയ്യാറാകേണ്ടത്. അതിനായി ഒരു പാത്രത്തിൽ അരി പൊടിയും ഉപ്പും 2 ടീ സ്പൂൺ നെയ്യും നല്ല ചൂട് വെള്ളവും ചേർത്ത് കുഴക്കുക. സ്പൂൺ വെച്ച് നന്നായി കുഴച് കൊടുത്ത ശേഷം ഒരു 5 മിനിറ്റ് ചൂട് കുറയാൻ അടച്ചു വെക്കുക. കുറച്ചു ചൂട് മാറിയ ശേഷം കൈ കൊണ്ട് നന്നായി കുഴക്കുക. പത്തിരിക് കുഴകുന്ന പോലെ കുഴച്ചടക്കുക.
ശേഷം മൂടി ഇട്ട് അടച്ചു മാറ്റി വെക്കുക.ഉള്ളിലെ മിക്സ് തയാറാകനായി തീ ഓൺ ആക്കി അടുപ്പിൽ ഒരു പാൻ വെച്ച് കൊടക്കുക. ഇതിലേക്കു ഉരുക്കി വെച്ച ശർക്കര അരിച്ചു ഒഴിച് കൊടക്കുക.ശർക്കര തിളക്കുമ്പോൾ 1/2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച ശേഷം തേങ്ങ ചിരകിയതും ഉപ്പ് ഇടാതെ വേവിച്ച ചെറു പയറും ഇട്ട് കൊടക്കുക. ജീരക പൊടിയും ഏലക്ക പൊടിയും കൂടി ഇട്ട് നന്നായി ജോയിപ്പിക്കുക. ലോ ഫ്‌ളൈമിൽ വെച്ച് കുറച്ചു നേരം ഇളക്കുക. Easy Kozhukkatta Recipe
ഇതിലെ വെള്ളമൊക്കെ വറ്റി ഒന്ന് ഡ്രൈ ആയി കഴിഞ്ഞാൽ തീ ഓഫ് ആകാം.ആദ്യം ഉണ്ടാക്കിയ മാവ് മീഡിയം സൈസ് ബോളുകൾ ആക്കിയ ശേഷം ഒരെണ്ണം എടുത്ത് അതിന്റെ നടുവിൽ ഒരു കുഴി പോലെ ഷേപ്പ് ഉണ്ടാകുക. ഇതിലേക്കു ഫില്ലിംഗ് വെച്ച് കൊടുത്ത ശേഷം ഫില്ലിംഗ് മാവ് കൊണ്ട് മൂടി പോവുന്ന പോലെ അടക്കുക. എന്നിട്ട് ഒരു സ്റ്റീമർ വെച്ച് അതിലേക് ബാക്കിയുള്ളതും ഇത് പോലെ ചെയ്ത് ആവിയിൽ പുഴുങ്ങാൻ 15 മിനിറ്റ് വെക്കുക. കൊഴുക്കട്ട റെഡി.
Read More : വായിൽ വെള്ളമൂറും കിടു രുചിയിൽ ചെമ്മീൻ റോസ്റ്റ്! ഒരു തവണ ചെമ്മീൻ റോസ്റ്റ് ഇതുപോലെ ഉണ്ടാക്കിനോക്കൂ.!!