നിസാര ചേരുവകൾ കൊണ്ട് ആരും കഴിച്ചുപോകു പലഹാരം..അടിപൊളി ടെസ്റ്റിൽ സിംപിൾ റെസിപ്പി.!! | Easy EggPuffs
ഹായ് ഫ്രണ്ട് ഇന്ന് നമുക്ക് നല്ല അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു വിഭവം ആണിത് .മാവ് പരത്തി സമയം കളയാതെ തന്നെ ഒരു അടിപൊളി ഈവെനിംഗ് സ്നാക് ഉണ്ടാക്കിയാലോ. ടേസ്റ്റി ആയടുള്ള സിമ്പിൾ റെസിപിയാണിത്.
ചേരുവകൾ
- ഓയിൽ – 2.1/2 ടേബിൾ സ്പൂൺ
- സവാള – 4 എണ്ണം
- പച്ച മുളക് – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1.1/2 ടീ സ്പൂൺ
- മന്നൾ പൊടി – 1/4 ടീ സ്പൂൺ
- ചിക്കൻ മസാല പൊടി – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1.1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഉരുളകിഴങ്ങ് – 1 എണ്ണം
- ഫ്രോസൺ ഗ്രീൻ പീസ് – 1/4 കപ്പ്
- മല്ലിയില – 1.1/2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- മുട്ട – 4 എണ്ണം
- ബ്രെഡ്
- മൈദ – 1/2 കപ്പ്
- ബ്രെഡ് ക്രമ്സ് സ്നാക്ക് ഉണ്ടാകുന്ന വിധം ; വളരെ സിമ്പിൾ ആയിട്ടുള്ള സ്നാക്ക് ആണിത് .ഒരു പാൻ വെച്ച് ഓയിൽ ഒഴിച് ചൂടാകുമ്പോൾ സവാള കനം കുറച്ച് അരിഞ്ഞത് ഇട്ട് കൊടുത്ത് നന്നായി തന്നെ വയറ്റുക. ഇതിലേക്കു പച്ച മുളക് അരിഞ്ഞതും ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് കൊടുത്ത് വയറ്റുക. ശേഷം മഞ്ഞൾ പൊടിയും മുളക് പൊടിയും ചിക്കൻ മസാല പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് ഇളക്കുക. ഇതിലേക്കു ഉപ്പ് ഇട്ട് പുഴുങ്ങിയ ഉരുളകിഴങ് ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. കുറച്ച് നേരം വെള്ളത്തിലിട്ട ഫ്രോസൺ ഗ്രീൻ പീസ് കൂടി ഇട്ട് കൊടുത്ത് കുറച്ച് മല്ലിയിലയും ഇട്ട് ഇളക്കി യോജിപ്പിച്ച ശേഷം കുരുമുളക് പൊടിയും ചേർത്താൽ മസാല റെഡി.
മുട്ട പുഴുങ്ങി രണ്ടാക്കി മുറിച് വെക്കുക. ഒരു ബ്രെഡ് എടുത്ത് അതിന്റെ അരിക്ക് മുറിച് കളഞ്ഞ ശേഷം ഒന്ന് പരത്തി എടുക്കുക. ഇതിലേക്കു മസാല കുറച്ച് വെച്ച ശേഷം അതിന് മുകളിയായി അരിഞ്ഞു വെച്ച മുട്ടയുടെ പകുതിയും വെച്ച് ഓരോ അരുകുകൾ കൂട്ടി യോജിപ്പിക്കുക. അരുകിൽ ഒട്ടിക്കാൻ കുറച്ച് മൈദ പൊടി വെള്ളത്തിൽ കലക്കി തേച്ചാൽ മതി. ശേഷം ഇത് വേറെ മൈദയും ഉപ്പും വെള്ളവും കലക്കിയ മിക്സ്ത് മുക്കി ബ്രെഡ് ക്രമ്സിൽ കൂടി മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചു എടുക്കുക.അങ്ങനെ നല്ല സ്വാദിഷ്ടമായ സ്നാക്ക് റെഡി.ഇന്ന് തന്നെ എല്ലാരും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും ഇത്.ഒരു വട്ടം കഴിച്ചാൽ പിന്നെ എന്നും ഇത് തന്നെ ആവും.വെറും രണ്ടു മിനിറ്റിൽ ഉണ്ടാകാൻ പറ്റിയ സ്നാക്ക് ആണിത്.കുട്ടികൾ വാശി പിടിക്കും ഏതു ഉണ്ടാക്കി തരാൻ.അപ്പോ എല്ലാരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം.അടിപൊളി ടേസ്റ്റ് ആണ്
Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!