പൊളി ഐറ്റം.!! മോമോസ് ഇനി കടയിൽ പോയി കഴിക്കണ്ട.. വീട്ടിൽ തന്നെ കിടു രുചിയിൽ ഉണ്ടാക്കാം.!!
About Easy Chicken Momos Recipe
മലയാളികൾക്ക് പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ഇപ്പോൾ മോമോസ്. കുറച്ച് ചേരുവകളുമായി വളരെ എളുപ്പത്തിൽ തയ്യാക്കാൻ പറ്റുന്ന സിമ്പിൾ മോമോസ് .പലരും അത് പുറത്ത് കടയിൽ പോയാണ് കഴിക്കാർ. എന്നാൽ ഇനി അത് നമ്മക്കും സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാകാം.മോമോസ് എങ്ങനെ ഉണ്ടാകുന്നത് എന്ന് നോക്കാം.
Ingredients
- മൈദ – 1 കപ്പ്
- വെജിറ്റബിൾ ഓയിൽ – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചിക്കൻ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- വെള്ളം – ആവശ്യത്തിന്
- സവാള – 1/4 ഭാഗം
- ക്യാരറ്റ് – 1/2 ഭാഗം
- ക്യാബെജ് – 1/4 ഭാഗം
- സോയ സോസ് – 1 ടീ സ്പൂൺ

How To Make Chicken Momos Recipe
മോമോസ് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാത്രത്തിൽ മൈദ പൊടിയും ഓയിലും ഉപ്പും ചേർത്ത് മിക്സ് ആകുക. എന്നിട്ട് കുറച്ചു കുറച്ച് വെള്ളം ഒഴിച് കൊടുത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച് എടക്കുക. ശേഷം ഇത് ഒരു 15 മിനിറ്റ് അടച്ചു വെക്കുക. ഒരു പാത്രത്തിൽ ചിക്കനും ഉപ്പും കുരുമുളക് പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച് വേവിക്കുക. ചെറുതായി കൊത്തി അറിഞ്ഞു വെച്ച സവാളയും ക്യാരറ്റും ക്യാബേജും ഒരു പാനിൽ ഇട്ട് ചെറുതായി ഒന്ന് വയറ്റുക. ഇതിലേക്കു സോയ സോസ് ചേർക്കുക. വേവിച്ച ചിക്കൻ ഒരു മിക്സി ജാറിൽ ഇട്ട് ഒന്ന് പൊടിച്ചു എടക്കുക. അത് ഈ വയറ്റി വെച്ച വെജിറ്റബ്ൾസ് ഇട്ട ശേഷം ആവശ്യമെങ്കിൽ ഉപ്പും ഇട്ട് നന്നായി ഇളക്കി ഇറക്കി വെക്കുക.
ആദ്യം കുഴച് വെച്ച മാവ് ചെറിയ ഉരുളകളാക്കി അത് പരത്തി എടക്കുക. ശേഷം ഒരു പത്തിരി എടുത്ത് ആവശ്യത്തിന് ചിക്കൻ മിക്സ് നടുവിൽ വെച്ച ശേഷം ഒരു അരുകിൽ നിന്ന് മടക്കി മടക്കി കൊണ്ട് വരിക. പകുതി വരെ മടക്കിയ ശേഷം ബാക്കി പകുതിയും മടക്കിയ പകുതിയും ഒരുമിച്ച് അമർത്തി കൊടക്കുക. ബാക്കിയുള്ളതും ഇത് പോലെ ചെയ്ത ശേഷം ഇഡലി ചെമ്പിൽ വെച്ച് 10 മിനിറ്റ് പുഴുങ്ങി എടുത്താൽ മോമോസ് തയ്യാർ. വിശദമായി അറിയാൻ വീഡിയോ കാണുക.Easy Chicken Momos Recipe
Read More : വായിൽ വെള്ളമൂറും കിടു രുചിയിൽ ചെമ്മീൻ റോസ്റ്റ്! ഒരു തവണ ചെമ്മീൻ റോസ്റ്റ് ഇതുപോലെ ഉണ്ടാക്കിനോക്കൂ.!!