ഇതാണ് മക്കളെ കോഫി! പാലില്ലാതെ തന്നെ കിടിലൻ ക്യാപ്പിച്ചിനോ റെഡി; ഈ കോഫി മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും!! | Easy Cappuccino Recipe Without Milk
Easy Cappuccino Recipe Without Milk : വിവിധതരം രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ വ്യത്യസ്തമായ രുചി ആസ്വദിക്കാമെന്ന് ചിന്തിക്കുന്നവർക്ക് ഇന്ന് പാലില്ലാതെ ഒരു ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് പരിചയപ്പെടുത്താൻ പോകുന്നത്. മിനിറ്റുകൾ കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയൂറുന്ന ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അതിന് ആദ്യം തന്നെ എടുക്കുന്നത് ഒരു ഗ്ലാസ് ആണ്. ബീറ്റ് ചെയ്യുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണ് നമ്മൾ ഗ്ലാസ് എടുക്കുന്നത്. ഗ്ലാസിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ഇട്ടു കൊടുക്കാം. അതിനുശേഷം അതേ അളവിൽ പഞ്ചസാര ചേർത്തു കൊടുക്കാം. ബീറ്റർ ഉപയോഗിച്ചാണ് ബീറ്റ് ചെയ്യുന്നത് എങ്കിൽ തരിയുള്ള പഞ്ചസാര നമുക്ക് എടുക്കാം. അതല്ല എങ്കിൽ മിക്സിയിൽ ഇട്ട് പഞ്ചസാര ഒന്ന് പൊടിച്ചെടുക്കുന്നതായിരിക്കും നല്ലത്.
അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തതിനുശേഷം രണ്ട് ടീസ്പൂൺ ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇത് മൂന്നും കൂടി നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. രണ്ടോ മൂന്നോ മിനിറ്റ് ബീറ്റ് ചെയ്യുമ്പോൾ തന്നെ ഇതിൻറെ കളർ ഒന്ന് മാറി വരുന്നതായി നമുക്ക് കാണാൻ കഴിയും. നല്ല സ്പീഡിൽ ക്യാപ്പിചിനോയുടെ ക്രീമിന്റെ കളർ എത്തുന്ന രീതിയിൽ നല്ല ക്രീമി ആയി വരുന്നതുവരെ നമുക്കൊന്ന് ബീറ്റ് ചെയ്തെടുക്കാം. (ഇതിൻറെ പാകമറിയുന്നതിന് താഴെക്കാണുന്ന വീഡിയോയുടെ സഹായം തേടാം).
അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം ഒരു ഗ്ലാസ്സിലേക്ക് ഒരു സ്പൂൺ ഇട്ടുകൊടുക്കാം.ഗ്ലാസിന്റെ വലിപ്പം അനുസരിച്ച് വേണം ഇത് ഇട്ടുകൊടുക്കുവാൻ. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പാൽപ്പൊടി ഇട്ടു കൊടുക്കാം. ശേഷം നന്നായി തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്തെടുക്കാം. പാലില്ലാതെ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കുന്ന ക്യാപ്പിച്ചിനോ റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena