ബിരിയാണിക്കൊപ്പം കഴിക്കാൻ കിടിലൻ ഈന്തപ്പഴം അച്ചാർ ആയാലോ.. ഈന്തപ്പഴം അച്ചാർ റെസിപ്പി.!! | Dates Pickle Recipe

ഹായ് കൂട്ടുകാരെ ബിരിയാണി ഇഷ്ടമാണോ അതിന്ടെ കൂടെ അച്ചാർ കൂടി ഉണ്ടങ്കിലോ.. അതും നല്ല ഈത്തപ്പഴം അച്ചാർ അമ്പോ പൊളി..സൂപ്പർ ആവൂല്ലേ.ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നത് നല്ല അടിപൊളി ഈത്തപ്പഴം അച്ചാർ ആണ് ബിരിയാണി കഴിക്കുമ്പോൾ എല്ലാവർക്കും ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് അച്ചാർ ആണ് ഈത്തപ്പഴം അച്ചാർ. അച്ചാർ എന്ന് പറയുമ്പോ തന്നെ നാവിൽ വെള്ളം വരും. ഈ അച്ചാർ ഉണ്ടാകാൻ അത്രക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല വളരെ സിമ്പിൾ ആയി ഉണ്ടാകാൻ പറ്റിയ നല്ല അടിപൊളി അച്ചാർ ആണ് ഈത്തപ്പഴം അച്ചാർ .ഈത്തപ്പഴം കഴികാത്തവർ വരെ കഴിച്ചുപോകും എങ്ങനെ ഉണ്ടാക്കിയാൽ വളരെ എളുപ്പത്തിൽ നമ്മുക്ക് അത് ഉണ്ടാക്കിയാലോ.അപ്പോ നമുക്ക് വേഗം ഉണ്ടാക്കി നോക്കാം.

ചേരുവകൾ

  • ഈത്തപ്പഴം – 250
  • ഇഞ്ചി – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • പച്ച മുളക് – 4 എണ്ണം
  • വേപ്പില – ആവശ്യത്തിന്
  • വാളൻ പുളി – 100 ഗ്രാം
  • ശർക്കര – 200 ഗ്രാം
  • വെളിച്ചെണ്ണ – 5/6 ടേബിൾ സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • വറ്റൽ മുളക് – 2 എണ്ണം
  • മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • ഉലുവ പൊടി – 1/2 ടീ സ്പൂൺ
  • മന്നൾ പൊടി – 1/4 ടീ സ്പൂൺ
  • കായ പൊടി – 1/4 ടീ സ്പൂൺ
  • വിനാഗിരി – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
    ഈത്തപ്പഴം ആദ്യം തന്നെ കുരു കളഞ്ഞു രണ്ട് ആയി മുറിച് മാറ്റി വെക്കുക. ഒരു ചെറിയ ബൗൾ മീഡിയം ചൂട് ഉള്ള വെള്ളത്തിൽ പുളി ഇട്ട് വെക്കുക. അത് പോലെ ശർക്ക പാനിയും ഉണ്ടാക്കി വെക്കുക. ഒരു കടായി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം വറ്റൽ മുലക് കൂടി ഇട്ട് മുളക് മൂത്തു കഴിയുമ്പോൾ കനം കുറച്ച് നീളത്തിൽ അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ച മുളകും ഇട്ട് കൊടുക്കുക.

വേപ്പില കൂടി ഇട്ട് നന്നായി വയറ്റി എടുക്കുക. ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ്‌ ആക്കി വീണ്ടും ഇളക്കുക. ചൂട് കുറച്ചു മാറുമ്പോൾ മുളക് പൊടിയും മന്നൾ പൊടിയും കായ പൊടിയും വരുത്തു പൊടിച്ച ഉലുവ പൊടിയും ചേർത്ത് തീ ഓൺ ആക്കി ചെറിയ തീയിൽ ഇട്ട് വയറ്റുക. ശേഷം ഈത്തപ്പഴം കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ആകുക. ആവശ്യത്തിന് ഉപ്പ്‌ ചേർക്കുക.ഇതിലെക്ക്‌ പുളി പിഴിഞ്ഞ് വെള്ളം ഒഴിക്കുക. നന്നായി തിളച്ച ശേഷം ശർക്കര പാനിയും വിനാഗിരിയും കൂടി ഒഴിച് നന്നായി തിളപ്പിച് കുറുകി വരുമ്പോൾ തീ ഓഫ്‌ ആകുക.അങ്ങനെ നല്ല ടേസ്റ്റി ആയിട്ടുള്ള അടിപൊളി ഈത്തപ്പഴംഅച്ചാർ റെഡി.എല്ലാവരും വീട്ടിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം.

Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!