നാവിൽ കപ്പലോടും അമ്പഴങ്ങ ഉപ്പിലിട്ടത് തയ്യാറാക്കാം!! | Ambazhanga Uppilatath Recipe

അമ്പഴങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കി സൂക്ഷിക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കുറച്ചു പേർക്കെങ്കിലും അമ്പഴങ്ങ എങ്ങിനെ ഉപ്പിലിട്ട് സൂക്ഷിക്കാം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അമ്പഴങ്ങ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

അമ്പഴങ്ങ ഉപ്പിലിടാനായി എടുക്കുമ്പോൾ അത് നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് നല്ലതുപോലെ ജലാംശം പോയതിനു ശേഷം മാത്രമാണ് ഉപയോഗിക്കാൻ പാടുകയുള്ളൂ. അതല്ലെങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. അമ്പഴങ്ങ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഉപ്പ്, വിനാഗിരി, കാന്താരി മുളക് ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യമായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി വെട്ടി തിളപ്പിക്കണം.

വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വെള്ളത്തിലേക്ക് ഉപ്പ് നല്ലതുപോലെ അലിഞ്ഞതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഇളം ചൂടോടു കൂടി വെള്ളം ഇരിക്കുന്ന സമയത്ത് അതിലേക്ക് വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഇളം ചൂടോട് കൂടിയ വെള്ളത്തിലേക്ക് തന്നെയാണ് അമ്പഴങ്ങയും ഇട്ടു കൊടുക്കേണ്ടത്. ശേഷം എടുത്തു വച്ച കാന്താരി മുളക് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. വെള്ളത്തിന്റെ ചൂട് എല്ലാം മാറി തുടങ്ങുമ്പോൾ നന്നായി കഴുകി വൃത്തിയാക്കി തുടച്ചുയെടുത്ത ഒരു എയർ ടൈറ്റ് ആയ ജാറിലേക്ക് അമ്പഴങ്ങ ഉപ്പിലിട്ടത് ഇട്ടു കൊടുക്കാവുന്നതാണ്.

ഇത്തരത്തിൽ അമ്പഴങ്ങ ഉപ്പിലിട്ട് സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഉപ്പിലിട്ടു വെച്ച അമ്പഴങ്ങ നേരിട്ട് ഉപയോഗിക്കുകയോ അതല്ലെങ്കിൽ ചെറിയ ഉള്ളി ചാലിച്ച് ചമ്മന്തിയുടെ രൂപത്തിലോ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.