കിടു രുചിയിൽ നല്ല മൊരിഞ്ഞ പരിപ്പുവട! കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ പരിപ്പുവട ഉണ്ടാക്കിയാലോ.!!
About Crispy Parippu Vada Recipe
പരിപ്പ് വടയും ചൂട് കട്ടൻ ചായയും എന്നും മലയാളികൾക്ക് ഒരു വിഗാരം തന്നെയാണ്. കിടു രുചിയിൽ നല്ല മൊരിഞ്ഞ പരിപ്പുവട! കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ പരിപ്പുവട ഉണ്ടാക്കിയാലോ.!!കടയിൽ കിട്ടുന്ന അതെ രുചിയിൽ നമ്മുക്ക് ഇനി വീട്ടിലും പരിപ്പുവട ഉണ്ടാകാം.
Ingredients
- പീസ് പരിപ്പ് / വട പരിപ്പ് – 1 . 1/2 കപ്പ് (325 ml)
- പേരും ജീരകം – 1 . 1/2 ടീ സ്പൂൺ
- വെളുത്തുള്ളി – 5-6 അല്ലി (തൊലിയോട്കൂടി )
- വേപ്പില – ആവശ്യത്തിന്
- വറ്റൽ മുളക് – 5 എണ്ണം
- സവാള – 1 എണ്ണം
- ചെറിയുള്ളി – 8-9 എണ്ണം•പച്ച മുളക് – 3 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- എണ്ണ
- ഉപ്പ് – ആവശ്യത്തിന്

How To Make Crispy Parippu Vada Recipe
ആദ്യം പീസ് പരിപ്പ് കഴുകിയ ശേഷം 2 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കുക. കുതിർന്ന ശേഷം അല്പം പരിപ്പ് മാറ്റി വെക്കുക. പിന്നീട് ഒരു മിക്സി ജാർ എടുത്ത് അതിൽ പേരും ജീരകവും വെളുത്തുള്ളിയും വേപ്പിലയും വറ്റൽ മുളകും ഇട്ട ശേഷം കുതിർന്ന പീസ് പരിപ്പ് കുറച്ചേ ആയി ഇട്ട് കൊടുത്ത് ഒന്ന് കറക്കി എടുക്കുക.പരിപ്പ് അരഞ്ഞ് പോവാതെ സൂക്ഷിക്കുക. തീരെ വെള്ളം ചേർക്കാതെ വേണം പരിപ്പ് അടിച്ചു എടുക്കാൻ.
പിന്നീട് സവാളയും ചെറിയുള്ളിയും പച്ചമുളകും ഇഞ്ചിയും തീരെ ചെറുതായി അറിഞ്ഞു അടിച്ചു വെച്ച പരിപ്പിൽ ഇടുക. ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച് എടക്കുക. ഇതിലേക്കു ആദ്യം കുതിരാൻ വെച്ചപ്പോ മാറ്റിയ ബാക്കി പരിപ്പ് കൂടി ഇട്ട് കൊടുക്കുക. ശേഷം ഓരോ ഉരുളകളായി മിക്സ് പിടിക്കുക എന്നിട്ട് കയ്യുടെ ഉള്ളിൽ വെച്ച് മറ്റേ കയ്യുടെ ഉള്ളം കൈ കൊണ്ട് അമർത്തി കൊടുക്കുക. പരിപ്പ് വടയുടെ ഷേപ്പ് ആക്കിയ ശേഷം എണ്ണ ചൂടാക്കി പൊരിച്ചു എടക്കുക. മീഡിയം തീയിൽ ഇട്ട് പൊരിക്കുക. അപ്പോൾ നല്ല മൊരിഞ്ഞ പരിപ്പ് വട റെഡി.
Read More : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ.. കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി.!!