ബാക്കി ചോറ് ഇനി കളയേണ്ടതില്ല!!! തിന്നാൽ കൊതി തീരാത്ത പലഹാരം ഉണ്ടാക്കാം..!! | Balance Rice Snack Recipe
നമ്മുടെ വീടുകളിൽ ഒട്ടുമിക്ക ദിവസങ്ങളിലും ചോറ് ബാക്കി വരാറുണ്ട്. പലപ്പോഴും ബാക്കിവരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. പലപ്പോഴും ബാക്കി വരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. ചോറ് ഉപയോഗിച്ച് എത്ര തിന്നാലും മതിവരാത്ത രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം. ഒരുപാട് ലെയറുകളോട് കൂടിയ ഒരു അടിപൊളി പലഹാരമാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സോഫ്റ്റ് ആയ രുചികരമായ ബൺ പൊറോട്ട തയ്യാറാക്കാം. കൂടെ കിടിലൻ കോമ്പിനേഷനായ ഒരു ചിക്കൻ കുറുമയും ഉണ്ടാക്കാം.
ചോറ് – 2 കപ്പ്
വെള്ളം – 1 ഗ്ലാസ്
മൈദ – 4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂൺ
ഓയിൽ – 1 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഗ്രാമ്പു – 4
ഏലക്ക – 4
കറുവപ്പട്ട – ആവശ്യത്തിന്
സവാള – 1
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില – 2 തണ്ട്
തക്കാളി – 1
മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 2 ടീസ്പൂൺ
ചിക്കൻ – 600 ഗ്രാം
തേങ്ങ ചിരകിയത് – 1/2 കപ്പ്
ചെറിയുള്ളി – 2-3 എണ്ണം
അണ്ടിപ്പരിപ്പ് – 10 എണ്ണം
പെരുംജീരകം – 1/4 ടീസ്പൂൺ
ഖരം മസാല – 1/2 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ആദ്യമായി ഒരു ജാറിലേക്ക് രണ്ട് കപ്പ് ചോറും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തരികൾ ഒന്നുമില്ലാതെ നന്നായി അടിച്ചെടുക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് നാല് കപ്പ് മൈദമാവും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഓയിലും ചേർക്കാം. വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ എന്നിവ ചേർക്കാവുന്നതാണ്. അടുത്തതായി നേരത്തെ തയ്യാറാക്കി വെച്ച ചോറിന്റെ മിക്സ് കുറച്ച് കുറച്ചായി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
പൊറോട്ട സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ഒരുപാട് സമയം കാത്തിരിക്കുകയും അതുപോലെ വീശി അടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചോറ് ചേർത്ത് തയ്യാറാക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ആയ പൊറോട്ട തയ്യാറാക്കി എടുക്കാം. ഈ മിക്സ് നല്ലപോലെ കൈ ഉപയോഗിച്ച് കുഴച്ചെടുക്കാം. മാവ് കയ്യിൽ ഒട്ടിപ്പിടിക്കുകയാണെങ്കിൽ അൽപ്പം വെള്ളമോ ഓയിലോ കയ്യിൽ തടവി വീണ്ടും കുഴച്ചെടുക്കാം. മാവ് നന്നായി വലിച്ചു വലിച്ച് കുഴച്ചെടുക്കേണ്ടതാണ്. ശേഷം കുഴച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു വെച്ച് കുറഞ്ഞത് ഒരു 15 മിനിറ്റോളം കാത്തു നിൽക്കാം. കിടിലൻ കോമ്പോ ആയ ബൺ പൊറോട്ടയും ചിക്കൻ കുറുമയും നിങ്ങളും തയ്യാറാക്കൂ.