ശരിക്കും ഏതാണ് സോയാബീൻ? സോയചങ്ക്‌സും സോയാബീനും തമ്മിലുള്ള വിത്യാസം എന്താണ്..? നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ!! | Amazing Facts About Soya Beans And Soya Chunks
Amazing Facts About Soya Beans And Soya Chunks: ശരിക്കും ഏതാണ് സോയാബീൻ? കടയിൽ നിന്ന് സോയാബീൻ എന്ന് പറഞ്ഞു കിട്ടുന്നത് തന്നെ ആണോ ശരിക്കും സോയാബീൻ! സോയചങ്ക്‌സും സോയാബീനും തമ്മിലുള്ള വിത്യാസം. സോയാബീൻ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയതാണ് സോയാബീൻ എന്ന് പലർക്കും അറിയുന്നുണ്ടാകും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്
സോയാബീൻറെ ഔഷധ ഗുണങ്ങനെ കുറിച്ചും അത് എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുമാണ്. വെളുത്തു പയർ പോലെ ഇരിക്കുന്നതാണ് സോയാബീൻ. പക്ഷെ പലരുടെയും വിചാരം സോയചങ്ക്‌സ് ആണ് സോയാബീൻ എന്നാണ്. മിക്ക കടകളിൽ നിന്നും കിട്ടുന്ന ഒന്നാണ് ഈ സോയ ചങ്ക്‌സ്. പല വലിപ്പത്തിലുള്ള സോയ ചങ്ക്‌സ് നമുക്ക് കടകളിൽ നിന്നും കിട്ടുന്നതാണ്. ഒരുപാട് മാംസ്യവും പ്രോട്ടീനുമൊക്കെ അടങ്ങിയിട്ടുള്ള
പയർ വർഗമാണ് സോയാബീൻ. സോയാബീൻ സംസ്കരിച്ചു കിട്ടുന്നതാണ് സോയ ചങ്ക്‌സ്. ഈ സോയ ചങ്ക്‌സിലും ഒരുപാട് വൈറ്റമിൻസും മറ്റും അടങ്ങിയിട്ടുണ്ട്. ഇറച്ചി വിഭവങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ സോയ ചങ്ക്‌സിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് സസ്യഭുക്കുകളുടെ ചങ്ക് ബ്രോയാണ് നമ്മുടെ ഈ സോയ ചങ്ക്‌സ്. ഇതുകൊണ്ട് നമുക്ക് പലതരത്തിലുള്ള അടിപൊളി വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.
ബിരിയാണിയിലും പുലാവിലും ഒക്കെ സോയ ചങ്ക്‌സ് ഉപയോഗിക്കാറുണ്ട്. സോയാബീൻസിൽ നിന്നും ഉണ്ടാക്കുന്ന പാലാണ് സോയാ മിൽക്ക് എന്ന് പറയുന്നത്. ഇതുകൊണ്ട് ചായയും തൈരുമൊക്കെ ഉണ്ടാക്കാവുന്നതാണ്. സോയാബീനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതുപയോഗിച്ചുള്ള വിഭവങ്ങളെ കുറിച്ചും വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit: PRS Kitchen